അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ വീടുകളിൽ പട്ടിയെപ്പോലെ നോക്കുന്നു. അങ്ങനെ ഉള്ള…

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ വീടുകളിൽ പട്ടിയെപ്പോലെ നോക്കുന്നു. അങ്ങനെ ഉള്ള ഈ കാലത്ത് മനോഹരമായ ഒരു സന്ദേശവുമായാണ് റെഡ് ലേബൽ ടീ യുടെ പരസ്യമെത്തുന്നത്. സംഗതി പരസ്യമാണെങ്ക്ൽ പോലും വളരെ ഹൃദയസ്പർശിയായാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത് പോലുള്ള ഇമോഷണൽ പരസ്യങ്ങൾ വളരെ വിരളമായ ഈ സമയത്ത് അതിമനോഹരമായ ഒരു പ്രമേയവുമായാണ് ഇവർ വന്നിരിക്കുന്നത്. 

അച്ഛനെ ഉപേഷിക്കാനായി ധാരാളം ആളുകൾ ഉള്ള ഒരു ഉത്സവ സ്ഥലത്തേക്ക് അച്ഛനുമായി എത്തുന്ന മകൻ തിരക്ക് കൂടിയ സ്ഥലതെത്തിയപ്പോൾ അച്ഛന്റെ കൈ വിട്ട് ദൂരേക്കെ മറഞ്ഞു. അച്ഛൻ ഇടറിയ സ്വരത്തിൽ മകനെ വിളിക്കുന്നുണ്ടെങ്കിലും മകൻ അത് കേൾക്കാത്ത ഭാവത്തിൽ നടന്നകന്നു. ഒടുവിൽ അച്ഛനെ ഉപേക്ഷിച്ചു എന്ന ആശ്വാസത്തിൽ മകൻ ഇരിക്കുമ്പോൾ അവിടെ അടുത്തായി ഒരു അച്ഛന്റെയും മകന്റെയും സ്നേഹപ്രകടനം കാണാൻ ഇടയായി. തന്റെ പ്രവർത്തിയിൽ കുറ്റബോധം തോന്നിയ മകൻ താൻ ഉപേക്ഷിച്ച അച്ഛനെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതും ഇരുവരും ചേർന്ന് ചായ കുടിക്കുന്നതുമാണ് പ്രേമേയമെങ്കിലും വല്ലാത്ത ഒരുതരം ആത്മ ബന്ധം ആ പരസ്യം കാണുന്ന ഓരോരുത്തർക്കും അതിനോട് തോന്നിപോകും.

source: Vanilla Films