മകന്‍റെ പരാതി പറയാന്‍ സ്കൂളിലേക്ക് വിളിപ്പിച്ചു, അച്ഛന്‍ എത്തിയതാകട്ടെ ഫുള്‍ ലോഡഡ് AK-47 -നുമായി

മക്കളുടെ പരാതി പറയാന്‍ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുന്നതു സാധാരണമായ വിഷയമാണ്. പക്ഷെ മകനെ ശിക്ഷിച്ച അധ്യാപകനെ വെടിവെച്ച് കൊല്ലാനായി AK 47 നുമായി ഒരു പിതാവും ഇതുവരെ എത്തിയിട്ടുണ്ടാകില്ല. പക്ഷെ ഇപ്പോള്‍ അങ്ങനൊരു സംഭവം…

മക്കളുടെ പരാതി പറയാന്‍ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുന്നതു സാധാരണമായ വിഷയമാണ്. പക്ഷെ മകനെ ശിക്ഷിച്ച അധ്യാപകനെ വെടിവെച്ച് കൊല്ലാനായി AK 47 നുമായി ഒരു പിതാവും ഇതുവരെ എത്തിയിട്ടുണ്ടാകില്ല. പക്ഷെ ഇപ്പോള്‍ അങ്ങനൊരു സംഭവം ഉണ്ടായി.

‘ആരാണ് എന്‍റെ മകനെ അടിച്ചത്, അവനു ഞാന്‍ ഒരു സമ്മാനവും കൊണ്ടാണ് വന്നിരിക്കുന്നത്’. എന്നുപറഞ്ഞായിരുന്നു  ക്രിസ്റ്റഫര്‍ ഫ്രീമാന്‍റെ വരവ്.  പ്രിന്‍സിപ്പള്‍ ഏതായാലും സംഭവത്തിനു ശേഷം  പൊലീസിനെ വിളിക്കുകയും ഫ്രീമാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫ്രീമാന്‍ പറയുന്നത്, താനെപ്പോഴും സ്വയരക്ഷയ്ക്ക് ഈ AK-47 നും കൊണ്ടാണ് നടക്കാറുള്ളതെന്നും സ്കൂളിലേക്ക് വരുമ്പോഴും ആ പതിവ് തുടര്‍ന്നുവെന്നുമാണ്.

ഫ്രീമാന്‍ സ്കൂളിലെത്തിയ ഉടനെ ബഹളമുണ്ടാക്കിത്തുടങ്ങി. എന്നെ തൊട്ടുപോകരുത് എന്നും ഫ്രീമാന്‍ പറയുകയുണ്ടായി. പൊലീസ് പരിശോധിച്ചപ്പോഴാണ് തോക്ക് കണ്ടെത്തിയത്. സ്കൂള്‍ അധികൃതര്‍ അതിനാല്‍ത്തന്നെ പൊലീസിനെ സംഭവം അറിയിച്ചു.

പ്രിന്‍സിപ്പള്‍ ഫ്രീമാനെ വിളിക്കുകയും അവരുടെ മകന്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രശ്നത്തെ കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഫ്രീമാന്‍ അപ്പോള്‍ തന്നെ ദേഷ്യപ്പെട്ടിരുന്നു.