അച്ഛന്‍ വളര്‍ത്തുന്ന മുതലകള്‍ രണ്ടുവയസ്സുകാരിയായ മകളുടെ ജീവനെടുത്തു, ചിത്രങ്ങള്‍

കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം നടന്നത്. അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായി വളര്‍ത്തുന്ന കൂട്ടിലേക്ക് രണ്ട് വയസ്സുകാരി റോം റോത്ത് കയറിയത്. മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രമാണ്  രക്ഷിക്കാന്‍ ഇറങ്ങിയ പിതാവിന് ലഭിച്ചത്. മകളെ കാണാതായതെന്ന് അമ്മ പൊലീസിന്…

കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം നടന്നത്. അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായി വളര്‍ത്തുന്ന കൂട്ടിലേക്ക് രണ്ട് വയസ്സുകാരി റോം റോത്ത് കയറിയത്. മകളുടെ തലയുടെ ഭാഗങ്ങള്‍ മാത്രമാണ്  രക്ഷിക്കാന്‍ ഇറങ്ങിയ പിതാവിന് ലഭിച്ചത്.

മകളെ കാണാതായതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയത് രാവിലെ പത്ത് മണിയോടെയാണ്. കൂട്ടിലേക്ക് നുഴഞ്ഞുകയറിയ റോമിനെ മുതകള്‍ കടിച്ച് കീറുകയായിരുന്നു. മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത് ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ്.

വീടിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച കൂടിനുള്ളില്‍ പന്ത്രണ്ടിലധികം മുതലകള്‍ ഉണ്ട്. മുതലക്കൂട്ടില്‍ നിന്ന് പിതാവിന് കണ്ടെത്താന്‍ സാധിച്ചത് ശരീരത്തിന്‍റെ ഏതാനും ഭാഗങ്ങളും തലയുമാണ്. കൂടിന് വേലി കെട്ടിയിരുന്നുവെന്നും പിതാവ് പറയുന്നു. സംഭവം പുറത്തറിയുന്നത് മകളെ തിരഞ്ഞ് പിതാവ് മുതക്കൂട്ടില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ്.

മുതലകള്‍ കുട്ടിയ്ക്ക് വേണ്ടി പോരടിക്കുന്ന ദൃശ്യങ്ങള്‍  റിസോര്‍ട്ടിലെത്തിയ സഞ്ചാരികളില്‍ ഒരാളില്‍ നിന്ന് പോലീസ്  കണ്ടെത്തിയിട്ടുണ്ട്.മുതലയുടെ ഇറച്ചിയ്ക്കും, തുകലിനുമായാണ് മുതലകളെ സൂക്ഷിച്ചിരുന്നതെന്നും പിതാവ് പറയുന്നു.  രക്ഷിതാക്കളുടെ വിവരങ്ങള്‍  പോലീസ് പുറത്ത് വിട്ടിട്ടില്ല.