അഞ്ചു രൂപയുടെ സാധനം അമ്പതു രൂപയ്ക്കു വിൽക്കുന്ന കഴുത്തറപ്പന്മാർക്കെതിരെ ഫേസ്‌ബുക്കിലൂടെ ലൈവ് സംപ്രേഷണം നടത്തിയ നൗഷാദ് തിരുനെൽവേലിയിൽ വച്ച് അപകടത്തിൽ മരിച്ചു; 12 ലക്ഷം പേർ കണ്ട വീഡിയോയുടെ ഉടമയായ പച്ചക്കറി കച്ചവടക്കാരന്റെ മരണത്തിൽ ഏറെ ദുരൂഹത

കായംകുളം: കായംകുളത്തെ ഒരു സാധാരണ പച്ചക്കറി കച്ചവടക്കാരനായിരുന്നു നൗഷാദ് അഹമ്മദ്. സാധാരണക്കാർക്ക് വേണ്ടി കച്ചവടം ചെയ്ത മനുഷ്യൻ. പക്ഷേ കാശിനോട് ആർത്തിയുള്ളവർ നൗഷാദ് അഹമ്മദിനെ കൈകാര്യം ചെയ്തത് സമ്മർദ്ദങ്ങളിലൂടെയാണ്. പൊലീസിൽ പരാതി പോലും കൊടുത്തു.…

കായംകുളം: കായംകുളത്തെ ഒരു സാധാരണ പച്ചക്കറി കച്ചവടക്കാരനായിരുന്നു നൗഷാദ് അഹമ്മദ്. സാധാരണക്കാർക്ക് വേണ്ടി കച്ചവടം ചെയ്ത മനുഷ്യൻ. പക്ഷേ കാശിനോട് ആർത്തിയുള്ളവർ നൗഷാദ് അഹമ്മദിനെ കൈകാര്യം ചെയ്തത് സമ്മർദ്ദങ്ങളിലൂടെയാണ്. പൊലീസിൽ പരാതി പോലും കൊടുത്തു. ഇതിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇടപെടൽ നടത്തി നൗഷാദ് ചെറുത്തു തോൽപ്പിച്ചു. അങ്ങനെ നവമാദ്ധ്യമങ്ങളിലെ താരവുമായി. എന്നാൽ അകാലത്തിൽ വിട ചോദിക്കുകയാണ് ഇന്ന് നൗഷാദ് അഹമ്മദ്. ദുരൂഹമായ വാഹനാപകടത്തിൽ നൗഷാദ് അഹമ്മദ് തിരുന്നൽവേലിക്ക് അടുത്ത് വച്ച് കൊല്ലപ്പെട്ടു. ഇക്കാര്യം കായംകുളം പൊലീസും സൂചന നൽകുന്നു. ഈ വാർത്ത സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്

കായംകുളം മാർക്കറ്റിലെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചതാമ് നൗഷാദ് അഹമ്മദ് താരമായത്. തന്റെ കച്ചവടത്തിൽ കൊള്ളലാഭമൊന്നും വേണ്ടെന്നാണു നൗഷാദിന്റെ പക്ഷം. എന്നാൽ, കുറഞ്ഞ വിലയ്ക്കു കച്ചവടം നടത്തുന്നതു മറ്റു കച്ചവടക്കാർക്കു സഹിക്കുമോ? ഈ ചോദ്യത്തിന് ഉത്തരവുമായി ഫെയ്‌സ് ബുക്കിൽ ഇട്ട ലൈവ് വീഡിയോ വൻ ഹിറ്റായിരുന്നു. കുറഞ്ഞ വിലയ്ക്കു പഴവർഗങ്ങളും പച്ചക്കറികളും മറ്റും വിൽക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാർ പൊലീസിൽ പരാതി നൽകിയിരിക്കുകയെന്ന്ു വിശദീകരിക്കുകയായിരുന്നു നൗഷാദ്. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വിൽക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാൻ ഒരുക്കമല്ലെന്നു നൗഷാദ് വ്യക്തമാക്കി നൗഷാദ് എടുത്ത ലൈവ് വീഡിയോ കണ്ടത് പതിനൊന്ന് ലക്ഷം പേരാണ്. കഴുത്തറപ്പന്മാർ എന്ന തലക്കെട്ടിൽ വിഡിയോ വന്നതോടെ കേസ് പോലും പൊലീസിന് ഉപേക്ഷിക്കേണ്ടി വന്നു

ആരെന്തു പറഞ്ഞാലും വില കുറച്ചു തന്നെ ഇനിയും വിൽക്കുമെന്നു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വ്യക്തമാക്കിയിരുന്നു. കെ എ നൗഷാദ് ആൻഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരൻ. വില കുറച്ചു വിറ്റാലും തനിക്കു ലാഭം കിട്ടുന്നുണ്ട്. കൊള്ളലാഭം തനിക്കു വേണ്ട. എല്ലാം ഒറ്റയ്ക്കു തിന്നണമെന്ന വാശിയുള്ള ചില കച്ചവടക്കാരാണു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിലകുറച്ചു പഴവർഗങ്ങളും പച്ചക്കറിയും വിൽക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതൽ സ്ഥലങ്ങളിൽ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൊള്ളലാഭം കൊയ്തു നാട്ടാരെ പിഴിയുന്ന മറ്റു കച്ചവടക്കാർക്ക് ഒരു പാഠമാകട്ടെ നൗഷാദെന്നും സോഷ്യൽ മീഡിയ വിലയിരുത്തി. ഇതോടെ കായംകുളം ചന്തയിൽ ശത്രുക്കളും കൂടി. ഇതിനിടെയാണ് ദുരൂഹമായി നൗഷാദിന്റെ വാഹനാപകടത്തിലെ മരണ വാത്ത എത്തുന്നത്.

കായംകുളം മാർക്കറ്റിനെ പിടിച്ച് കൂലിക്കിയ നൗഷാദിക്ക നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. ഈ അപകട വാർത്തയെ ഇനിയും ഉൾക്കൊള്ളാൻ കായംകുളത്തുകാർക്കായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പൊലീസും അപകടത്തിലെ വിവരങ്ങൾ സ്ഥിരീകരിക്കാൻ ശ്രമിക്കുന്നതും.

കായംകുളത്തെ കൊള്ളയ്ക്ക് ഫേസ്‌ബുക്കിൽ എതിരെ നൗഷാദിട്ട് വൈറലായ വിഡിയോ

[fbvideo link=”https://www.facebook.com/noushad.ahammed.566/videos/640023489507515/” width=”500″ height=”400″ onlyvideo=”1″]

വെറുമൊരു കച്ചവടക്കാരനായിരുന്നില്ല നൗഷാദ്. സോഷ്യൽ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ സാധാരണക്കാരൻ. അതിലൂടെ നിരന്തരം ആശയ സംവാദം നടത്തി. വിപണിയിലെ ചതിയും കളവും തുറന്നു കാട്ടി. ഇതിനൊപ്പം സാമൂഹിക മേഖലയിലും സജീവമായി. തന്റെ കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ചെറിയ ലാഭവും നൗഷാദ് പൂർണ്ണമായും വീട്ടിൽ കൊണ്ടു പോയില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങളുമായി അശരണർക്ക് താങ്ങാവാനും എത്തി. പത്തനാപുരം ഗാന്ധി ഭവനും ചില അനാഥാലയങ്ങളിലുമെല്ലാം ഓറഞ്ചും ആപ്പിളുമായി അന്തേവാസികളുടെ വേദന പങ്കുവയ്ക്കാൻ നൗഷാദ് എത്തുമായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും മനുഷ്യസ്‌നേഹിയായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് ഈ വിടവാങ്ങൽ മനുഷ്യസ്‌നേഹികൾക്ക് മൊത്തം വേദനയാകുന്നതും.

എല്ലാവരേയും പ്രത്യേക രീതിയിൽ തന്റെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കച്ചവടം. തമിഴിലും മലയാളത്തിലും എല്ലാം അനൗൺസ്‌മെന്റ്. കൊള്ളയ്ക്കും പൂഴ്‌ത്തിവയ്‌പ്പിന് എതിരെ മൈക്കിലൂടെ സംസാരിക്കും. ഓണത്തിനും റംസാനും വരെ ആളുകളെ പിഴിയുന്നവർക്കെതിരെ അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന തരത്തിൽ ഞാൻ ചെയ്യും. ഒരു കിലോ വെള്ളരിയുടെ ഇരുപത് രൂപ… അങ്ങനെ ഓരോ സാധനത്തിന്റേയും വില മൈക്കിലൂടെ അനൗൺസ്‌മെന്റ് ചെയ്തു.

ഇതോടെ കായംകുളം മാർക്കറ്റിലെ മറ്റ് കച്ചവടക്കാർക്കും വിലകുറച്ച് വിൽക്കേണ്ടി വന്നു. ഇതോടെ കായംകുളത്തെ കച്ചവടക്കാരുടെ മുഴുവൻ ശത്രുവായ മനുഷ്യനാണ് നൗഷാദ്. അതുകൊണ്ട് തന്നെ ഈ സാധാരണക്കാരന്റെ മരണത്തിൽ കായംകുളത്തുകാർ ദുരൂഹത കാണുന്നതും.