അണ്ടർ വാട്ടർ വെഡിങ് ഫോട്ടോഗ്രാഫിക്ക് പുതുനിറങ്ങൾ നൽകികൊണ്ട് വാട്ടർ കളർ ഫോട്ടോഗ്രാഫി തൃശ്ശൂരിൽ തരംഗമാകുന്നു

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ പറഞ്ഞ ആ ഡയലോഗ് അറം പറ്റി എന്ന് തന്നെ പറയാം. വേറൊന്നുമല്ല, “നടി ചാടുകയാണല്ലോ.. അപ്പോൾ ക്യാമറയും കൂടെ ചാടട്ടെ…”എന്നത്. ഇപ്പോൾ കല്യാണത്തിന് ശേഷം വധുവരന്മാർ ഈ ഡയലോഗിന് പുറകെയാണ്…

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ പറഞ്ഞ ആ ഡയലോഗ് അറം പറ്റി എന്ന് തന്നെ പറയാം. വേറൊന്നുമല്ല, “നടി ചാടുകയാണല്ലോ.. അപ്പോൾ ക്യാമറയും കൂടെ ചാടട്ടെ…”എന്നത്. ഇപ്പോൾ കല്യാണത്തിന് ശേഷം വധുവരന്മാർ ഈ ഡയലോഗിന് പുറകെയാണ് പായുന്നത്. തങ്ങളുടെ വെഡിങ് ഫോട്ടോഗ്രാഫി മറ്റുള്ളവരിൽനിന്നും എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഓരോ വധൂവരന്മാരും ചിന്തിക്കുന്നത്. അതിനായി എത്ര രൂപ മുടക്കാനും ലോകത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാത്തവരാണ് കൂടുതലും. അങ്ങനെ ഉള്ളവരുടെ ഇടയിൽ തരംഗമാൻ അണ്ടർ വാട്ടർ വെഡിങ് ഫോട്ടോഗ്രാഫിയുമായി എത്തിയിരിക്കുകയാണ് എം ജി അർജുനും വാട്ടർ കളർ ഫോട്ടോഗ്രാഫി സ്റ്റുഡിയോയും. കലകളുടെയും കലാകാരന്മാരുടെയും സ്വന്തം നാടായ തൃശ്ശൂരിലാണ് ഈ സ്റ്റുഡിയോ പ്രവർത്തിച്ച് വരുന്നത്. 

സാദാരണ അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി എന്ന് കേൾക്കുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസിലേക്ക് ഓടിവരുന്നത് ഡിസ്‌കവറി ചാനലിലും മറ്റും ഓസിജൻ മാസ്കും മറ്റും ധരിച്ച വെള്ളത്തിനടിയിൽ നീന്തുന്ന രംഗങ്ങളാണ്. എന്നാൽ ഇതുമായി അണ്ടർ വാട്ടർ വെഡിങ് ഫോട്ടോഗ്രാഫിക്ക് യാതൊരുവിധ ബന്ധവും ഇല്ല. പൊതുവെ വെള്ളം കുറവുള്ള സ്വിമ്മിങ് പൂളുകളിലാണ് അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി എടുക്കുന്നത്. ഏകദേശം ഒന്നര മണിക്കൂറോളം വധൂവരന്മാരെ ഇതിനായി ട്രെയിൻ ചെയ്യിക്കും. ശേഷം വെള്ളത്തിനടിയിൽ ശ്വാസം നിയന്ത്രിക്കാൻ അവർക്കാവുന്ന സമയത്താണ് ഫോട്ടോഷൂട്ട് തുടങ്ങുക. അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിക്കായി പ്രത്യേക ക്യാമെറകൾ ഒന്നും ഇല്ല. സാദാരണ ഫോട്ടോഗ്രാഫർമാർ ഉപയോഗിച്ച് വരുന്ന ഡി എസ് എൽ ആർ ക്യാമറ തന്നെയാണ് ഇതിനെയും ഉപയോഗിക്കുന്നത്. പിന്നെ ക്യാമെറയിൽ വെള്ളം കയറാതിരിക്കാനായി വിദേശത്തുനിന്നും വരുത്തുന്ന വാട്ടർപ്രൂഫ് കിറ്റുകൾ ഉപയോഗിക്കും. പകൽ വെളിച്ചത്തിൽ ഷൂട്ട് ചെയ്യുന്നത് കൊണ്ട് തന്നെ ലൈറ്റ് ക്രമീകരണങ്ങൾ പൊതുവെ കുറവായിരിക്കും. അത് കൊണ്ട് തന്നെ 20000 രൂപ മുതലാണ് അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിയുടെ റേറ്റ് തുടങ്ങുക.

അർജുന്റെ കഴിവിൽ രൂപംകൊണ്ട മനോഹരമായ കുറച്ച് ചിത്രങ്ങൾ കാണാം