സംശയിക്കണ്ട. വീടിന്റെ ടെറസിൽ ഉണക്കാൻ വെച്ച നാളികേരത്തിന്റെ അവസ്ഥയാണിത്.

വടക്കാഞ്ചേരിയിൽ വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരത്തിന്റെ അവസ്ഥയാണിത്. നാളികേരം ചൂടുകാരണം കത്തികരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. തൃശ്ശൂർ ജില്ലയില്‍ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഞായറാഴ്ച…

വടക്കാഞ്ചേരിയിൽ വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരത്തിന്റെ അവസ്ഥയാണിത്. നാളികേരം ചൂടുകാരണം കത്തികരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. തൃശ്ശൂർ ജില്ലയില്‍ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

ഞായറാഴ്ച 36.9 ഡിഗ്രിയായിരുന്ന ചൂടാണ് വേഗം വര്‍ധിച്ചത്. സൂര്യാതാപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പകല്‍ 11 മുതല്‍ 3 വരെ പരമാവധി തുറസ്സായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണം. താപനില ഇനിയും ഉയര്‍ന്നാല്‍ നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ പൊള്ളലിനു സമാനമായ നീറ്റല്‍ അനുഭവപ്പെട്ടേക്കാം. അത് കൊണ്ട് തന്നെ ജില്ലയിൽ മാത്രമല്ല സംസ്ഥാന വ്യാപകമായി സൂര്യാഘാതത്തിൽ നിന്നും രക്ഷ നേടാനുള്ള മുന്നറിയിപ്പുകളാണ് പ്രചരിക്കുന്നത്.