അഭിഷേക് ബച്ചന് ഭാര്യയെ പേടി; സംഗതി വെളിപ്പെടുത്തിയത് സഹോദരി

ഇന്ത്യയിലെ തന്നെ പ്രമുഖരായ താരദമ്ബതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായി മകള്‍ വലുതായതോടെയാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ലോകസുന്ദരിയും ബോളിവുഡിലെ പ്രമുഖ നടിയാണെങ്കിലും കുടുംബത്തിന്റെ…

ഇന്ത്യയിലെ തന്നെ പ്രമുഖരായ താരദമ്ബതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായി മകള്‍ വലുതായതോടെയാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ലോകസുന്ദരിയും ബോളിവുഡിലെ പ്രമുഖ നടിയാണെങ്കിലും കുടുംബത്തിന്റെ കാര്യം വരുമ്ബോള്‍ ഐശ്വര്യ തനി വീട്ടമ്മയായി മാറും. ഇക്കാര്യം അഭിഷേക് ബച്ചനടക്കം വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ  കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ചാറ്റ് ഷോ കളില്‍ ഒന്നായ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ അഭിഷേക് ബച്ചന്‍ പങ്കെടുത്തിരിന്നു. ഒപ്പം സഹോദരി ശ്വേതയും ഉണ്ടായിരുന്നു. താരങ്ങളെ പങ്കെടുപ്പിച്ച്‌ കിടിലന്‍ ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അവരെ വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നതാണ് കരണിന്റെ ഹോബി. ഇത്തവണ അഭിഷേകിനെ ശരിക്കും കുടുക്കിയ ഒരു ചോദ്യമായിരുന്നു ചോദിച്ചത്.

കോഫി വിത് കരണിന്റെ ഹൈലൈറ്റ് റാപ്പിഡ് ഫയര്‍ റൗണ്ടാണ്. ഈ റൗണ്ടില്‍ ഭാര്യയോ അമ്മയെയോ ആരെയാണ് അഭിഷേകിന് ഏറ്റവും പേടിയെന്നായിരുന്നു കരണിന്റെ ചോദ്യം. അമ്മയെയാണെന്നായിരുന്നു അഭിഷേകിന്റെ ഉത്തരം. എന്നാല്‍ ഭാര്യയെ ആണെന്നാണ് ശ്വേതയുടെ മറുപടി. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ് മിണ്ടാതിരിക്കെന്ന് അഭിഷേക് ശ്വേതയോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്.