Categories: Current Affairs

അമിത വേഗതയിൽ എത്തിയ കാറിന്റെ അടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന ബൈക്ക് യാത്രികരുടെ നടുക്കുന്ന CCTV ദൃശ്യങ്ങൾ വയറൽ

അമിത വേഗതയിൽ എത്തിയ കാറിന്റെ അടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന ബൈക്ക് യാത്രികരുടെ നടുക്കുന്ന CCTV ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറലായിക്കൊണ്ടിരിക്കുകയാണ്. ചിട്ടിയൂരിനടുത്ത് ബാംഗ്ലൂർ-ചെന്നൈ ദേശിയ പാതയിൽ ഏപ്രിൽ 1 നു ഉണ്ടായ അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്. കാഴ്ചക്കാരിൽ ഒരു നടുക്കം തന്നെയാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ഉണ്ടാക്കുന്നത്.

അശ്രദ്ധമായി ബൈക്ക് ഓടിച്ചു കൊണ്ട് പിറകിൽ വരുന്ന വാഹനത്തിനു സിഗ്നലുകൾ ഒന്നും കൊടുക്കാതെയുമാണ് ബൈക്ക് ഓടിച്ചയാൾ പെട്ടന്ന് വണ്ടി വളച്ചത്. എന്നാൽ പിറകിൽ അതിവേഹത്തിൽ എത്തിയ കാറിനു അപ്രതീക്ഷിതമായുള്ള ബൈക്കിന്റെ നീക്കമനുസരിച്ചു കാർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ശേഷം കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഇരുവരും കാറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. കാർ ഇവരെ നിരക്കിക്കൊണ്ട് കുറച്ചു മുന്നോട്ട് പോകുകയും ചെയ്തു. പുരുഷൻ കാറിന്റെ പുറകുവശത്തുള്ള വീലിനരികിലും സ്ത്രീ കാറിന്റെ മുൻവശത്തുള്ള വീലിനരികിലുമായാണ് വീണത്. എന്നാൽ ഭാഗ്യത്തിന് രണ്ടുപേരുടെയും ദേഹത്ത് കൂടി കാറിന്റെ വീലുകൾ കയറിയില്ല. കാർ നിർത്തിയതിനു ശേഷം കാറിലുണ്ടായിരുന്നവർ ഇറങ്ങി വളരെ പണി പെട്ടതിനു ശേഷമാണു ഇരുവരെയും കാറിന്റെ അടിയിൽ നിന്നും പുറത്തിറക്കിയത്. അതും വിഡിയോയിൽ വ്യക്തമായി കാണാം.

സോഴ്സ്: Newsflare

Devika Rahul