ഇന്തോനേഷ്യയില്‍ ശാസ്ത്രജ്ഞയായ യുവതിയെ മുതല വിഴുങ്ങി

ടുവോ എന്ന 44-കാരിയെ മുതല വിഴുങ്ങിയ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കുളത്തിലേക്ക് ഇറച്ചി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് കുളത്തിൽനിന്ന് ചാടിയുയർന്ന കൂറ്റൻ മുതല അകത്താക്കിയത്. ഒന്ന് അനങ്ങിവരാൻ തന്നെ സമയമെടുക്കുന്ന ഇവ ഇരപിടിക്കുന്നതെങ്ങനെയെന്ന്  അതിശയപ്പെട്ടിട്ടുണ്ടാകും. മനുഷ്യരെ ജീവനോടെ വിഴുങ്ങാൻ മുതലകൾക്ക് സാധിക്കുമെന്ന…

ടുവോ എന്ന 44-കാരിയെ മുതല വിഴുങ്ങിയ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കുളത്തിലേക്ക് ഇറച്ചി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് കുളത്തിൽനിന്ന് ചാടിയുയർന്ന കൂറ്റൻ മുതല അകത്താക്കിയത്. ഒന്ന് അനങ്ങിവരാൻ തന്നെ സമയമെടുക്കുന്ന ഇവ ഇരപിടിക്കുന്നതെങ്ങനെയെന്ന്  അതിശയപ്പെട്ടിട്ടുണ്ടാകും.

മനുഷ്യരെ ജീവനോടെ വിഴുങ്ങാൻ മുതലകൾക്ക് സാധിക്കുമെന്ന കാര്യം അറിയുക. അനങ്ങാപ്പാറ പോലെ കിടക്കുന്ന മുതലകളെ കാണാത്തവരുണ്ടാകില്ല. ഡീസിയെ വിഴുങ്ങി കുളത്തിലേക്ക് പോയത് 17 അടി നീളമുള്ള മുതലയാണ്. ഡീസിയുടെ കുറച്ച് ശരീരം മാത്പമാണ് മുതലയുടെ വായിലുണ്ടായിരുന്നത്.

എട്ടടി ഉയരമുള്ള ഭിത്തികൊണ്ട് കുളം വേർതിരിച്ചിട്ടുണ്ടായിരുന്നു. ഇത്രയും ഉയരത്തിലേക്ക് വാലിൽക്കുത്തിയുയർന്നാണ് മുതല ഡീസിയെ വിഴുങ്ങിയതെന്നാണ് കരുതുന്നത്. ലബോറട്ടറിയിൽ ഏറെക്കാലമായുള്ള മുതലയാണിത്. മേരി എന്ന് വിളിപ്പേരുള്ള ഈ മുതല മുമ്പ് മറ്റ് മുതലകളെ ആക്രമിച്ചിട്ടുണ്ട്.

ഡീസിയുടെ അവശേഷിച്ച ശരീരഭാഗങ്ങൾ കുളത്തിൽനിന്ന് എടുക്കാൻ ശ്രമിച്ചെങ്കിലും മുതല ആക്രമണകാരിയായതോടെ ജീവനക്കാർക്ക് പിന്മാറേണ്ടിവന്നു. ഒടുവിൽ മുതലയെ ബോധംകെടുത്തി മാറ്റിയശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്തത്. മുതലയുടെ വയറ്റിൽ നടത്തിയ പരിശോധനയിൽ അത് ഡീസിയെ തിന്നതായി വ്യക്തമായിട്ടുണ്ട്.