ബിക്കിനിയില്‍ പര്‍വതാരോഹണം, പ്രമുഖ മോഡല്‍ തണുത്തുറഞ്ഞു മരണപ്പെട്ടു

‘ബിക്കിനി ഹൈക്കർ’ എന്നറിയപ്പെടുന്ന ബിക്കിനിയില്‍ മാത്രം പർവ്വതാ‍രോഹണം നടത്തിയിരുന്ന തായ്‌വാൻ സ്വദേശിനിയായ ജിഗി വു മരണപ്പെട്ടു. ജിഗി മരണപ്പെട്ടത് തണുപ്പ് സഹിക്കവയ്യാതെയാണ്. ജിഗി താരമായത് താൻ കീഴടക്കുന്ന സ്ഥലങ്ങളിൽനിന്നെല്ലാം  ബിക്കിനി സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് . ഈ…

‘ബിക്കിനി ഹൈക്കർ’ എന്നറിയപ്പെടുന്ന ബിക്കിനിയില്‍ മാത്രം പർവ്വതാ‍രോഹണം നടത്തിയിരുന്ന തായ്‌വാൻ സ്വദേശിനിയായ ജിഗി വു മരണപ്പെട്ടു. ജിഗി മരണപ്പെട്ടത് തണുപ്പ് സഹിക്കവയ്യാതെയാണ്. ജിഗി താരമായത് താൻ കീഴടക്കുന്ന സ്ഥലങ്ങളിൽനിന്നെല്ലാം  ബിക്കിനി സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് .

ഈ യാത്രയും ഇവർ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.  25 ദിവസം നീണ്ടുനിൽക്കുന്ന പർവ്വതാരോഹണത്തിനായ് ജിഗി യാത്ര തിരിച്ചത് അവര്‍   അറിയിച്ചിരുന്നു. പക്ഷേ, ഇത്തവണ യാത്ര തിരിച്ചെങ്കിലും ട്രക്കിങ്ങിനിടെ അപകടമുണ്ടാവുകയായിരുന്നു.

വീഴ്ചയിൽ കാലിനു ഗുരുതരമായി പരുക്കേറ്റ് അനങ്ങാനാവാതെ കിടക്കുകയായിരുന്നു ജിഗി. അടിയന്തര രക്ഷാപ്രവർത്തനത്തിനു ഫോണിലൂടെ ഇവർ സഹായം തേടിയിരുന്നു.

രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാലാവസ്ഥ മോശമായതോടെ രക്ഷാപ്രവർത്തകർ എത്തുന്നതിനു മുന്നേ ഇവർ മരണപ്പെടുകയായിരുന്നു.