ആത്മബന്ധം

എന്താ എട്ടാ മാറി നിൽക്കുന്നേ… എത്ര നാളു കൂടീട്ട് കാണാ.. എവിടേനു… ഞങ്ങളൊക്കെ എത്ര വിഷമിച്ചൂനറിയോ… അതൊക്കെ പോട്ടേ.. എന്താ വിട്ടൊഴിഞ്ഞു നിക്കണേ.. ശ്രീക്കുട്ടീടെ കല്യാണായിട്ട് കണ്ണേട്ടൻ മാറി നിക്ക്വേ… എനിക്ക് വിഷമാവില്ലേ.. ഇതാണോ…

എന്താ എട്ടാ മാറി നിൽക്കുന്നേ… എത്ര നാളു കൂടീട്ട് കാണാ.. എവിടേനു… ഞങ്ങളൊക്കെ എത്ര വിഷമിച്ചൂനറിയോ… അതൊക്കെ പോട്ടേ.. എന്താ വിട്ടൊഴിഞ്ഞു നിക്കണേ.. ശ്രീക്കുട്ടീടെ കല്യാണായിട്ട് കണ്ണേട്ടൻ മാറി നിക്ക്വേ… എനിക്ക് വിഷമാവില്ലേ.. ഇതാണോ പെങ്ങൾ സ്നേഹം… ഒരുപാട് … ഒരുപാട് കാത്തിരുന്നതല്ലേ എട്ടൻ.. എന്റെ വിവാഹം ആഘോഷമായി നടത്താൻ.. എന്നിട്ടിപ്പോ എന്താദ്.. ഏട്ടൻ കണ്ടോ എന്റെ മൈലാഞ്ചി… ഇന്ന് കല്യാണത്തലേന്നല്ലേ… നാളെ… ഞാൻ ഈ വീട് വിട്ടു പോവുമ്പോ ഏട്ടൻ കരയോ… ഇനി അമ്മയ്ക്ക് കൂട്ടായ് ഇവിടെ ണ്ടാവൂലേ… എന്താ മിണ്ടാത്തെ.. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയതിന് അമ്മ ഇപ്പഴും ദേഷിച്ചിരിക്കാവും ന്ന് ഓർക്കാണോ… സാരല്യ… ഞാൻ പറഞ്ഞോളാം അമ്മേനോട്… വേണ്ട മോളേ ആരോടും ഒന്നും പറയണ്ട.. ഞാൻ ദൂരെ മാറിനിന്ന് കണ്ടോളാം നിന്റെ കല്ല്യാണം…. മോളേ.. ശ്രീക്കുട്ടീ… റെഡിയായില്ലേ. ദേ എല്ലാരും അന്വേഷിക്കിണൂ.. അമ്മേ ഞാൻ… ഏ…,, എവിടേനു ശ്രീ.. വാ ഇങ്ങോട്ട്… ഇന്ന്… എന്റെ കല്യാണത്തലേന്ന്.. എല്ലാ പെൺകുട്ടികളുടേയും ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.. പക്ഷേ ന്റെ ഏട്ടനില്ലാതെ എന്തു സന്തോഷാ ഇന്നത്തെ ദിവസത്തിനു.. ഒന്നു മുഖം കാണിച്ച് ആളു മുങ്ങി… ആരെ പേടിച്ചാ ഏട്ടനിങ്ങനെ… തിരക്കിനിടയിൽ എല്ലാരും മറന്നൂ ന്റെ ഏട്ടനെ… കണ്ണു നിറഞ്ഞിട്ടോ.. അതോ ക്യാമറയുടെ വെളിച്ചത്തിലോ.. കാഴ്ച മങ്ങിപ്പോവുന്നൂ…. ഏട്ടനെ കാണാനേയില്ല.. ത്രെളുപ്പം എങ്ങോട്ടാ മുങ്ങിയേ.. ഏട്ടൻ വേണാരുന്നൂ ഇവിടെ.. ല്ലാത്തിനും ഓടി നടക്കാൻ… ആരൊക്കെയോ ന്റെ ഏട്ടന്റെ സ്ഥാനൊക്കെ കയ്യേറിയിരിക്കുന്നൂ….
വെളിച്ചമൊക്കെ അണഞ്ഞു തുടങ്ങിയിരിക്കുന്നു.. ഇന്നത്തെ ചടങ്ങുകളൊക്കെ അവസാനിച്ചു.. ഏട്ടന്റെ സാന്നിധ്യമില്ലാതെ.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയതാണ്… അന്നുമുതൽ…, ഏട്ടനെനിക്ക് അച്ഛനായി… കൈ പിടിച്ചു നടത്തിച്ചതുമുതൽ ജീവിതത്തിലെ ഓരോ നിമിഷവും കൂടെ നിന്ന ഏട്ടൻ… ഇപ്പോ ന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ’.. ഏട്ടനില്ലാതെ… സൂര്യൻ പുലരിയിൽ കുളിച്ചു നിൽക്കുന്നു.. ഇന്നാണ് ആ ദിവസം.. ആലിലത്താലിയിൽ കോർത്ത ജീവിതം ഇന്നാരംഭിക്കുന്നു… മണ്ഡപത്തിലേക്ക് കാൽ വെക്കും നേരം… ഉള്ളൊന്ന് പിടഞ്ഞു.. ആകെ വിങ്ങിപൊട്ടി പോയി… ഏട്ടൻ.. ഏട്ടന്റെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് കാൽവെക്കണമെന്നായിരുന്നു ആഗ്രഹിച്ചത്… എന്നിട്ടിപ്പോ… വെറുതേ ഒന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് കണ്ണോടിച്ചതാ….. ഏട്ടൻ… അപ്പോഴേക്കും താലിച്ചരടെന്റെ കഴുത്തിൽ അണിയിച്ചിരുന്നു… ഏട്ടൻ…. ദൂരെ മാറിനിന്ന് കാണാ എല്ലാം…ഒരന്യനെപ്പോലെ… ഏട്ടാ…. ഉറക്കെവിളിച്ചു ഞാൻ… ന്ത്യേ ആരുടെ മുഖത്തും ഭാവവ്യത്യാസമില്ലാത്തെ.. ഒന്നൂടെ വിളിച്ചൂഞാൻ… ആരും കേട്ടതേയില്ല.. ഏട്ടൻ കേട്ടിട്ടാവണം പിന്നേം മുങ്ങീത് …. ന്റെ മനസ്സിൽ ഏട്ടനങ്ങനെ നിറഞ്ഞ് നിക്കാ.. വേറൊന്നും ഞാനറിഞ്ഞതേയില്ല… അവസാനം ആ മുഹൂർത്തമെത്തി…. ഈ വീടിന്റെ പടിയിറങ്ങാൻ സമയമായി… ഈ മുഹൂർത്തം മനസ്സിലൊരുപാട് തവണ മെനഞ്ഞെടുത്തിട്ടുണ്ട്…
 എത്ര പിടിച്ചുവെക്കാൻ ശ്രമിച്ചാലും അന്നേരം കണ്ണങ്ങു നിറഞ്ഞു പോവും അത്ര നാൾ ഒന്നിച്ചു നടന്ന പ്രിയപെട്ടവരെ വിട്ടുപിരിയുന്ന നിമിഷം… ഏട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു യാത്ര പറയുമ്പോൾ.. കണ്ണുകൾ തുടച്ച് തന്ന് പറഞ്ഞയക്കും ഏട്ടൻ… എന്നിട്ട് എവിടെ ന്റെ ഏട്ടൻ…. ശ്രീ.. ഞാനിവിടെ ഉണ്ടെടീ… ന്തി നാടീ പോത്തേ കരഞ്ഞ് നിലവിളിക്കുന്നേ.. വേറാരുമല്ലല്ലോ… നമ്മുടെ ഉണ്ണീടൊപ്പമല്ലേ നീ ജീവിക്കാൻ പോവുന്നേ…. അവൻ നിന്നെ പൊന്ന് പോലെ നോക്കും.. അതോണ്ടല്ലേ നിന്നെ അവനെത്തന്നെ ഏൽപ്പിക്കുന്നത്.. എട്ടൻ… ഞാൻ കാറിൽ നിന്നെറങ്ങാൻ തുനിഞ്ഞു… ഉണ്ണിയേട്ടൻ എന്റെ കൈപിടിച്ചു…. എങ്ങോട്ടാ ശ്രീ…. ഏട്ടൻ… ആര്????? കണ്ണേട്ടൻ… ദേ നിക്ക്ണൂ…. എന്താ ശ്രീ നീയി പറയുന്നത്… കണ്ണൻ നമ്മളെ വിട്ട്പോയിട്ട് രണ്ടു കൊല്ലായില്ലേ… മരിച്ച് പോയൊരെ ങ്ങനാ തിരിച്ച് വര്യാ… അന്നേരം ശ്രീക്കുട്ടി ഉണ്ണിയെ ഒരു നോട്ടം നോക്കി… ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു…. അത് തിരിച്ചറിഞ്ഞിട്ടാവണം.. അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു… ല്ലെടീ അവൻ എങ്ങും പോയിട്ടില്ല… നമ്മുടെ കൂടെ ഉണ്ട്.. അവൻ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നുണ്ട് …. മരണത്തിനു പോലും വേർപിരിക്കാനാവാത്ത ചില ആത്മബന്ധങ്ങളുണ്ട്.. ഉരുക്കിന്റെ കെട്ടുറപ്പുള്ള ആത്മബന്ധം..
 -Abhirami Ami
Abhirami Ami
Abhirami Ami