ഇനിമുതൽ ഇവൾ ഫോനി എന്നറിയപ്പെടും…

ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനിടെ സുകൃതമായി ഫോനി പെയ്തിറങ്ങി. ഒഡിഷയിലെ ഭുവനേശ്വറിലാണ് പ്രകൃതിക്ഷോഭത്തിനിടെ പിറന്ന പെൺകുട്ടിക്ക് റെയിൽവേ ജീവനക്കാരിയായ മാതാവും, റെയിൽവേ ആശുപത്രി അധികൃതരും ചേർന്ന് ഫോനി എന്നു പേരിട്ടത്. കഴിഞ്ഞ ദിവസം രാവിലെ കനത്ത മഴയിലും കാറ്റിലും…

ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനിടെ സുകൃതമായി ഫോനി പെയ്തിറങ്ങി. ഒഡിഷയിലെ ഭുവനേശ്വറിലാണ് പ്രകൃതിക്ഷോഭത്തിനിടെ പിറന്ന പെൺകുട്ടിക്ക് റെയിൽവേ ജീവനക്കാരിയായ മാതാവും, റെയിൽവേ ആശുപത്രി അധികൃതരും ചേർന്ന് ഫോനി എന്നു പേരിട്ടത്. കഴിഞ്ഞ ദിവസം രാവിലെ കനത്ത മഴയിലും കാറ്റിലും നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയത്തായിരുന്നു ഫോനി പിറന്നുവീണത്.

FANI എന്നാണ് എഴുതുന്നത് എങ്കിലും ഫോനി എന്നാണ് ഉച്ചാരണം. ബംഗ്ളാദേശാണ്‌ ചുഴലിക്കാറ്റിന് ഫോനി എന്ന് പേര് നൽകിയത് hood of a snake അഥവ “ഫണം” എന്നാണ് ഫോനിയുടെ അർത്ഥം.

കടപ്പാട്: Sreejith Perumana