ആ പയ്യൻ വിക്കി വിക്കി പറഞ്ഞു ഒന്നും ചെയ്യരുത് സാർ, എനിക്കൽപ്പം ഭക്ഷണം തരാമോ

ലൊക്കേഷനിൽ നിർത്തിയിട്ടിരുന്ന തന്റെ കാറ് അനുവാദമില്ലാതെ ഏതോ ഒരു പയ്യൻ ക്ളീൻ ചെയ്യുന്നത് കണ്ടു അടുത്തേക്ക് ചെന്ന അക്ഷയ്ക്കുമാറിന്റെ മുന്നിൽ കൈ രണ്ടും കൂപ്പി നിന്നുകൊണ്ട് ആ പയ്യൻ വിക്കി വിക്കി പറഞ്ഞു ഒന്നും…

ലൊക്കേഷനിൽ നിർത്തിയിട്ടിരുന്ന തന്റെ കാറ് അനുവാദമില്ലാതെ ഏതോ ഒരു പയ്യൻ ക്ളീൻ ചെയ്യുന്നത് കണ്ടു അടുത്തേക്ക് ചെന്ന അക്ഷയ്ക്കുമാറിന്റെ മുന്നിൽ കൈ രണ്ടും കൂപ്പി നിന്നുകൊണ്ട് ആ പയ്യൻ വിക്കി വിക്കി പറഞ്ഞു ഒന്നും ചെയ്യരുത് സർ.. എനിക്കൽപ്പം ഭക്ഷണം തരുമോ…?

പയ്യനെ അടുത്തേക്ക് വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചറിഞ്ഞ അക്ഷയ് ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പറക്കുന്ന തന്റെ തിരക്കും, ഷൂട്ടിങ്ങും എല്ലാം നിർത്തിവെച്ചു . അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്ത കീറിപ്പറിഞ്ഞ മുഷിഞ്ഞ വേഷത്തിലുള്ള ആ പയ്യനെ ഉടനെ തന്നെ ബോർഡിങ്ങിൽ കൊണ്ടുപോയി ചേർതത്താനുള്ള ഏർപ്പാട് ചെയ്തു..ഒരു പക്ഷെ ആ പയ്യൻ കാണിച്ച അന്തസ്സായിരിക്കണം അക്ഷയ് കുമാറിനെകൊണ്ട് ഉടനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകം. നേർമാർഗം ചൊല്ലിക്കൊടുക്കാൻ അച്ഛനും അമ്മയും ഇല്ലാത്ത അവനെ ആര് പഠിപ്പിച്ചു അദ്ധ്വാനിച്ചു തിന്നുന്നതിന്റെ മഹത്വത്തെ കുറിച്ച് …!! അവൻ ഭിക്ഷയാചിക്കുകയല്ലല്ലോ ചെയ്തത്…😢

എല്ലാവരെയും പോലെ അദ്ദേഹത്തിനും മൈന്റ് ചെയ്യാതിരിക്കാമായിരുന്നു അല്ലങ്കിൽ കൂടെയുള്ള ആരോടെങ്കിലും അവന് വേണ്ടത് കൊടുക്കാൻ ആജ്ഞാപിക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് അറിയാമായിരുന്നു .ഒരു നേരത്തെ ആഹാരം കൊണ്ട് അവന്റെ പട്ടിണിയല്ല ,വിദ്യാഭ്യാസം കൊണ്ട് അവന്റെ ജീവിതമാണ് മാറ്റേണ്ടത് എന്ന്… അതിനാണ് ആ തിരിച്ചറിവിനാണ്, അദ്ദേഹം കാണിച്ച ആ ഉത്തരവാദിത്വത്തിനാണ് നമ്മൾ സല്യൂട്ട് കൊടുത്ത് പോവുക … … അവന്റെ പഠനത്തിനുള്ള എല്ലാ ചിലവും താൻ വഹിച്ചു കൊള്ളാമെന്ന് ഉറപ്പും നൽകിയാണ് അദ്ദേഹം അവിടന്ന് പിരിഞ്ഞു പോയത്…..നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ചില അപൂർവ്വ നിമിഷങ്ങൾ…!! സല്യൂട്ട്