നൈറ്റി ധരിപ്പിച്ചു ഭര്‍ത്താവിന്റെ സുഹൃത്തിനെ രാത്രി വീട്ടില്‍ കയറ്റി; ഭാര്യയുടെ അവിഹിതം ,ഒടുവിൽ കിട്ടിയത് 8 ന്റെ പണി..

പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍…

പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്.വീട്ടമ്മ താമസിക്കുന്ന ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്.

ആദ്യ പരീക്ഷണം വിജയമായപ്പോള്‍, നൈറ്റി വേഷം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം നിരവധി തവണ രാജേഷ്, യുവതിയുടെ ഫ് ളാറ്റിലെത്തി. എന്നാല്‍ വര്‍ഷങ്ങളുടെ വിവാഹേതരബന്ധം കഴിഞ്ഞദിവസം ഭര്‍ത്താവ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ് ളാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്.

തുടര്‍ന്ന് ഇയാളെ മയക്കികിടത്താന്‍ രാജേഷും യുവതിയും തീരുമാനിച്ചു. എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച രാജേഷിനെ കണ്ട് പിടികൂടാന്‍ ശ്രമിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ ഇയാള്‍ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. പിടിവലിക്കിടെ നൈറ്റികീറിയപ്പോഴാണ് രാജേഷാണെന്ന് യുവതിയുടെ ഭര്‍ത്താവിന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.