ഇതൊക്കെയല്ലേ ശരിക്കും ദൈവത്തിന്റെ കൈകൾ; ഇത് കണ്ടിട്ട് നിങ്ങൾ തന്നെ പറ.

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവെ, പ്ലാറ്റ്ഫോമിലേക്കു വീണ യാത്രക്കാരിയുടെ ജീവൻ റെയിൽവെ പോലീസ് ഉദ്യോഗസ്ഥർ രക്ഷിച്ചു. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലായിരുന്നു. സംഭവം. നാലംഗ കുടുംബത്തിലെ 2 കുട്ടികളടക്കം 3 േപർ ട്രെയിനിന്റെ…

Police save a life of women infront of movie train

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവെ, പ്ലാറ്റ്ഫോമിലേക്കു വീണ യാത്രക്കാരിയുടെ ജീവൻ റെയിൽവെ പോലീസ് ഉദ്യോഗസ്ഥർ രക്ഷിച്ചു. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലായിരുന്നു. സംഭവം. നാലംഗ കുടുംബത്തിലെ 2 കുട്ടികളടക്കം 3 േപർ ട്രെയിനിന്റെ പിറകിലെ ജനറൽ കോച്ചിൽ കയറി. അപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. അവസാനമായി സ്ത്രീ കയറാൻ ശ്രമിച്ചുവെങ്കിലും പിടിവിട്ടു പിറകിലേക്കു മറിഞ്ഞു.

തൊട്ടടുത്തു പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന റെയിൽവെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽ സെബാസ്റ്റ്യൻ, സിപിഒ കെ.എൻ. ലതികൻ എന്നിവർ സ്ത്രീയെ കൈകളിൽ താങ്ങുകയും പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീഴാതെ വലിച്ചെടുക്കുകയും ചെയ്തു. മുന്നോട്ടു നീങ്ങിയ ട്രെയിൻ നിർത്തുകയും സ്ത്രീയെയും കയറ്റി യാത്ര തുടരുകയും ചെയ്തു. പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങളിൽ, സ്ത്രീ വീഴുന്നതും പൊലീസുകാർ രക്ഷപ്പെടുത്തുന്നതും വ്യക്തമാണ്. പൊലീസുകാരെ യാത്രക്കാരും റെയിൽവെ അധികൃതരും അഭിനന്ദിച്ചു.

https://www.facebook.com/keralapolice/videos/337725963824709/?t=43

കടപ്പാട്: Kerala Police