60 ലക്ഷത്തിലധികം പൂച്ചകളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്..! നിസാരകാരണമല്ല ഇതിന് പിന്നില്‍

അപൂര്‍വമായ സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോള്‍ ഓസ്ട്രലിയയില്‍ നിന്നും പുറത്തുവരുന്നത്‌. കാരണം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍  അറുപത് ലക്ഷത്തോളം പൂച്ചകളെ കൊല്ലാനുള്ള  ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇതിന്‍റെ പിന്നില്‍ ന്യായവും ശക്തവുമായ കാരണം ഉണ്ട്. പൂച്ചകള്‍ ജൈവവൈവിധ്യത്തില്‍ മാറ്റം വരുന്നുവെന്ന് കണ്ടെത്തിയതിനെ…

അപൂര്‍വമായ സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോള്‍ ഓസ്ട്രലിയയില്‍ നിന്നും പുറത്തുവരുന്നത്‌. കാരണം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍  അറുപത് ലക്ഷത്തോളം പൂച്ചകളെ കൊല്ലാനുള്ള  ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഇതിന്‍റെ പിന്നില്‍ ന്യായവും ശക്തവുമായ കാരണം ഉണ്ട്. പൂച്ചകള്‍ ജൈവവൈവിധ്യത്തില്‍ മാറ്റം വരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പക്ഷികളേയും ചെറു ജീവികളേയും പൂച്ചകള്‍ ആഹാരമാക്കുന്നതോടെ ജൈവവൈവിധ്യത്തില്‍ മാറ്റം വരുന്നു. മാത്രവുമല്ല  ഓസ്‌ട്രേലിയയില്‍ ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്റികൂട്ട് എന്നീ എലികള്‍ പെറ്റുപെരുകിയ പൂച്ചകളുടെ ശല്യം കാരണം  വംശ നാശഭീഷണി നേരിടുകയാണ്.

ചെറിയ ജീവികള്‍, പക്ഷികള്‍, ഉരഗവര്‍ഗത്തിലുള്ളവ, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം പൂച്ചകള്‍ ശല്യമായ സാഹചര്യത്തിലാണ് പുതിയ നീക്കം.  60 ലക്ഷത്തോളം പൂച്ചകൾ തെരുവുകളില്‍ ഉണ്ടെന്നും അടുത്ത വർഷത്തോടെ ഇവയിൽ 20 ലക്ഷത്തെ കൊന്നൊടുക്കണമെന്നുമാണ് തീരുമാനം.

രണ്ട് ലക്ഷത്തോളം പൂച്ചകളെ  ഇതിനോടകം തന്നെ കെണിവെച്ച് പിടിച്ചും വെടിവെച്ചും കൊല്ലുകയും ചെയ്‌തു.  അയല്‍രാജ്യമായ ന്യൂസിലന്‍ഡും പൂച്ചകള്‍ പെറ്റുപെരുകുന്നത് ഭീഷണിയാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. പരിസ്ഥിതിവാദികള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.