ഇവള്‍ക്കു ലൈസന്‍സും വേണ്ട പെട്രോളും വേണ്ട; കുഞ്ഞനുജത്തിയെയും ബാക്ക് സീറ്റില്‍ ഇരുത്തി മാധവ് ‘ സുന്ദരിയുമായി’ പറപറന്നു

സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാനായി ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സായ അരുണ്‍ മക്കളായ മാധവിനും കേശിനിയ്ക്കും വേണ്ടിയാണ്…

സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമനാണ് തന്റെ മക്കള്‍ക്ക് കളിക്കാനായി ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സായ അരുണ്‍ മക്കളായ മാധവിനും കേശിനിയ്ക്കും വേണ്ടിയാണ് ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മക്കള്‍ക്കായി മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് അരുണ്‍.ഏഴ്മാസത്തെ അരുണിന്റെ കഠിനപ്രയത്‌നമാണ് ഓട്ടോറിക്ഷ. അച്ഛനും മക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയ്ക്കു പേരും ഇട്ടിട്ടുണ്ട്. ‘സുന്ദരി’ യെന്നു പേരിട്ടിരിക്കുന്ന ഈ ഓട്ടോ ബാറ്ററിയിലും ഓടും. വീട്ടില്‍ നിന്നു ലഭിച്ച വസ്തുക്കളൊക്കെ ഉപയോഗിച്ചാണ് സുന്ദരിയുടെ നിര്‍മ്മാണം.

കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണും എന്തിന് ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’ ഓട്ടോയില്‍. ഇനിയല്‍പം റിലാക്‌സ് ചെയ്യാന്‍ പാട്ടു കേള്‍ക്കണമെങ്കില്‍ അതിനുമുണ്ട് വഴി. പെന്‍ഡ്രൈവ് കുത്താനുള്ള സൗകര്യവും ഓട്ടോയിലുണ്ട്. ആവശ്യമെങ്കില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാം. മക്കള്‍ക്ക് വേണ്ടി ചെയ്തതാണെങ്കിലും അരുണ്‍കുമാറിന്റെ അത്ഭുത കഴിവിനെ സോഷ്യല്‍മീഡിയ വാനോളം പുകഴ്ത്തുകയാണ്.