ഈ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലിക്കുവേണ്ടി യുവതികൾക്ക് ഗര്‍ഭപാത്രം നീക്കേണ്ടി വരുന്നു

ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നിലനില്‍കുന്ന കാര്യം നാം ശ്രേധിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി നമ്മുടെ കേരളത്തില്‍ അലമുറയിടുന്ന ആരും തന്നെ മഹാരാഷ്ട്രയിലെ ഈ ഗ്രാമങ്ങളിലെ 25 വയസിനു മുന്‍പ് തന്നെ…

ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നിലനില്‍കുന്ന കാര്യം നാം ശ്രേധിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി നമ്മുടെ കേരളത്തില്‍ അലമുറയിടുന്ന ആരും തന്നെ മഹാരാഷ്ട്രയിലെ ഈ ഗ്രാമങ്ങളിലെ 25 വയസിനു മുന്‍പ് തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുന്ന യുവതികളുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നില്ല.

മാഹരഷ്ട്രയിലെ വനജര്‍വാഡി ഗ്രാമത്തില്‍ കൂടുതല്‍ സ്ത്രീകളും കരിമ്പ് തോട്ടങ്ങളിൽ തൊഴിലാളികളാണ്. മഹാരാഷ്ട്രയിലെ കരിമ്പ് തോട്ടങ്ങളിലേക്ക് കുടിയേറി പര്‍ക്കുന്നവരാണ് പലരും. കരാറുകാര്‍ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെയാണ് പരിഗണിക്കുയെന്ന് കരിമ്പുതോട്ട തൊഴിലാളി പറയുന്നു.

പണിക്കിടയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം സംസാരിച്ചാല്‍ 500 രൂപ പിഴയീടാക്കും. ജോലിക്കിടയില്‍ ആര്‍ത്തവമാകുന്നത് പണിക്ക് തടസ്സമാണ്. ഇതിനാല്‍തന്നെ സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത് ആര്‍ത്തവത്തെ ഒഴിവാക്കുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഒന്നോ രണ്ടോ ദിവസം മാറിനില്‍ക്കണമെന്നാണ് കരാറുകാര്‍ പറഞ്ഞിട്ടുള്ളത്‌.

പക്ഷെ പണിക്കൂലി നഷ്ടപ്പെടും. ഒരിക്കലും സ്ത്രീകളെ ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിക്കാറില്ല.  അവരുടെ കുടുംബത്തിന്റെ തീരുമാനമാണ്. കരാറുകാരനായ ദാദ പാട്ടീല്‍ പറയുന്നു. പക്ഷെ മറിച്ചാണ് സ്ത്രീകള്‍ പറയുന്നത്. ശസ്ത്രക്രിയ ചെയ്യാന്‍ മൂന്‍കൂറായി പണം നല്‍കും. ഈ തുക ഞങ്ങളുടെ പണിക്കൂലിയില്‍നിന്ന് അവര്‍ പിന്നീട് ഈടാക്കും. ലൈംഗീക ചൂഷണങ്ങള്‍ വരെ സ്ത്രീകള്‍ക്ക് ഇവിടെ നേരിടേണ്ടി വരുന്നുണ്ട്.