ഈ ചിത്രം നിങ്ങളുടെ കണ്ണ് നിറയ്ക്ക്കും – ഇതെഴുതുമ്പോൾ എന്റെയും

നമ്മുടെ നാട്, നമ്മുടെ കൂട്ടുകാർ, നമ്മുടെ ബന്ധുക്കൾ അങ്ങനെ സമൂഹം തന്നെ നമ്മളെ ഒരു കൂട്ടിൽ ഇട്ടു വളർത്തുന്നു എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ട് !! ലോകം ഒരു കുടകീഴിൽ എന്ന് പഠിച്ച ആ ചെറുപ്പകാലം…

നമ്മുടെ നാട്, നമ്മുടെ കൂട്ടുകാർ, നമ്മുടെ ബന്ധുക്കൾ അങ്ങനെ സമൂഹം തന്നെ നമ്മളെ ഒരു കൂട്ടിൽ ഇട്ടു വളർത്തുന്നു എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ട് !! ലോകം ഒരു കുടകീഴിൽ എന്ന് പഠിച്ച ആ ചെറുപ്പകാലം വലുതാകും തോറും നമ്മുടെ കൈപിടിക്കുള്ളിൽ എത്തുന്നു.

ഇന്ത്യയ്ക്ക് അകത്തും പുറത്തും വലുതായി ഒന്നും യാത്ര ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിലും ഞാൻ കണ്ണ് തുറന്നു കണ്ട കാഴ്ചകൾ എന്റെ ഉറക്കം കെടുത്താറുണ്ട് മിക്കരാത്രികളിലും. ലോകത്ത് എല്ലാവർക്കും അവരവരുടെ സ്വതന്ത്ര സങ്കൽപ്പത്തിൽ ജീവിക്കാൻ അനുമതി ഉണ്ടായിട്ടും പലയിടത്തും നടക്കുന്ന അനിഷ്ട സംഭവങ്ങൾ മനസ്സ് അസ്വസ്ഥമാക്കുന്നു.

ഈ ചിത്രം നിങ്ങളുടെ കണ്ണ് നിറയ്ക്ക്കും – ഈ മുഖം എന്റെയും നിങ്ങളുടെയും സഹോദരിയുടെ മുഖത്തിനു തുല്യമാണ്. ഈ ചിത്രം പറയുന്ന കഥയ്ക്ക് പ്രായം വളരെ കുറവാണ്. എന്നാൽ നവമാധ്യമങ്ങളിൽ കണ്ണോടിക്കുന്നവർക്ക് ഇതുപോലെ നൂറു നൂറു കഥകൾ പറഞ്ഞ മുഖങ്ങൾ കാണുവാൻ സാധിക്കും. എന്തൊരു മനസ്സ് ആണ് കുറ്റവാളികൾക്ക് ?

സങ്കടകരമായ ഒരു വസ്തുത ഇതുപോലുള്ള ആക്രമണങ്ങൾ ആൺ പെൺ വേർതിരിവില്ലാതെ ലോകമെമ്പാടും നടന്നു വരുമ്പോൾ സ്വാതന്ത്രത്തിനു മുറിവേൽപ്പിക്കുന്നവരുടെ ക്രൂര മനസ്സ് എത്രത്തോളം വികൃതമാണ്. ഇതുപോലുള്ള മിക്ക അപകടങ്ങളിലും പരിക്കേൽക്കുന്നവർക്ക്, അവരെ എന്തിനാണ് ഇത്തരത്തിൽ അപകടപെടുത്തിയതെന്നു വ്യകതമാകാറില്ല. ഇവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിച്ചാൽ മതിയോ ? നിങ്ങൾ തന്നെ പറയു ഇതിനുത്തരം