ഈ 7 ലോഗോകളുടെ അര്‍ത്ഥം നിങ്ങള്‍ക്ക് അറിയില്ല!

ലോക പ്രശ്‌ത ബ്രാന്‍ഡുകളുടെ ലോഗോ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, കൊക്ക കോള, പെപ്‌സി എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളുടെ ലോഗോ, മനസില്‍ നിന്ന് മായാത്തതാണ്. എന്നാല്‍ ഈ ലോഗോകള്‍ ഒന്നും വെറുതെ രൂപകല്‍പന ചെയ്‌തതല്ല.…

ലോക പ്രശ്‌ത ബ്രാന്‍ഡുകളുടെ ലോഗോ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, കൊക്ക കോള, പെപ്‌സി എന്നിങ്ങനെയുള്ള ബ്രാന്‍ഡുകളുടെ ലോഗോ, മനസില്‍ നിന്ന് മായാത്തതാണ്. എന്നാല്‍ ഈ ലോഗോകള്‍ ഒന്നും വെറുതെ രൂപകല്‍പന ചെയ്‌തതല്ല. അതിന് പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ട്. ഇതാ ലോക പ്രശ്‌സ്തമായ 7 ലോഗോകളുടെ അര്‍ത്ഥം ചുവടെ കൊടുക്കുന്നു…

1, കൊക്ക കോള-

coco-cola-VP3Go
കൊക്കെയ്ന്‍, കഫീന്‍ എന്നിവയുടെ സങ്കരമാണ് കൊക്ക കോള. കൂടാതെ പ്രശസ്‌തമായ ഫ്രഞ്ച് വൈനിന്റെ സിറപ്പ് പതിപ്പായാണ് കൊക്ക കോള രംഗപ്രവേശം ചെയ്യുന്നത്.

2, പെപ്‌സി-

pepsi-QjAC4
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുന്നോട്ടുവെച്ച ആപേക്ഷികാ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണത്രെ പെപ്‌സിയുടെ പുതിയ ലോഗോ രൂപകല്‍പന ചെയ്‌തിരിക്കുന്നത്. കൂടാതെ നവോത്ഥാനം എന്ന ആശയവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് രൂപകല്‍പന ചെയ്‌ത ഫെങ് ഷുയി പറയുന്നത്.

3, ആമസോണ്‍ ആരോ ലോഗോ-

amazon-lUZH6

ഇതൊരു സ്‌മൈലി പോലെയാണ്. അതായത് ഉപഭോക്താക്കള്‍ എപ്പോഴും സംതൃപ്‌തരും സന്തോഷത്തോടെയും ഇരിക്കണമെന്ന ആശയമാണ് ഈ സ്‌മൈലി ലോഗോയ്‌ക്ക് പിന്നില്‍. കൂടാതെ എ മുതല്‍ ഇസഡ് വരെയുള്ള എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന തരത്തിലാണ് ആരോ അടയാളം ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

4, ആപ്പിള്‍-

apple-JvVjy
ആപ്പിള്‍ ലോഗോ, എന്നാല്‍ അറിവിന്റെ വൃക്ഷം എന്ന നിലയിലാണ് ആപ്പിള്‍ ലോഗോ രൂപകല്‍പന ചെയ്‌തിരിക്കുന്നത്.

5, ടൊയോട്ട-

toyota-uA1ud
ആപ്പിള്‍ ലോഗോയിലെ മൂന്നു എലിപ്‌സുകള്‍ മൂന്നു ഹൃദയങ്ങളായാണ് വരച്ചുകാട്ടുന്നത്. ഉപഭോക്താവിന്റെ ഹൃദയം, അതുപോലെ സാങ്കേതികവിദ്യയുടെ വളര്‍ച്ച, ഭാവിയിലെ അസഖ്യം അവസരങ്ങളുമാണ് മറ്റു രണ്ടു ഹൃദയങ്ങള്‍…

6, അഡിഡാസ്-

adidas-8wpMh
എത്ര വലിയ പര്‍വ്വതമായാലും, ജനങ്ങള്‍ക്ക് അത് കീഴടക്കാനാകുമെന്നതാണ് അഡിഡാസ് ലോഗോ അനാവരണം ചെയ്യുന്നത്.

7, ഗൂഗിള്‍-

google-2PJzm
മൂന്നു പ്രാഥമിക വര്‍ണങ്ങളെ ഒരു ദ്വിതീയ വര്‍ണം വേര്‍തിരിക്കുന്നു എന്നതാണ് ഗൂഗിള്‍ ലോഗോയ്‌ക്ക് പിന്നിലെ തത്വം.