Categories: Current Affairs

ഉണക്കമീൻ സ്ഥിരമായി കഴിക്കുന്നവര്‍ ഈ അപകടങ്ങള്‍ കൂടി അറിയുക…!

മലയാളികൾക്ക് പച്ച മീനിനേക്കാൾ പ്രിയമാണ് എന്നുതന്നെ പറയാം.  എന്നാൽ ഇപ്പോൾ ഉണക്ക മീനുകൾ ചില്ലറ ആരോഗ്യ പ്രശ്നങ്ങളൊന്നുമല്ല സൃഷ്ടിക്കുന്നത്. ഉണക്കമീൻ എന്ന് കേൾക്കുമ്പോൾ ന്നായി കഴുകി വൃത്തിയക്കിയ മീൻ ഉപ്പിട്ട് വൃത്തിയുള്ള സാഹചര്യത്തിൽ ഉണക്കിയേടുക്കുന്നു എന്നാണ് നമ്മൽ ചിന്തിക്കുക.

മിക്ക ഉണക്ക മീനുകളും വിപണിയിൽ എത്തുന്നത് പച്ച മീനുകളിൽ ഏറ്റവും മോശം നിലവാരത്തുലൂള്ളത് തിരഞ്ഞെടൂത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ്.  ഇതിൽ ചേർക്കുന്നത് ഫോർമാലിൽ ഉൾപ്പടെയുള്ള രാസ പദാർത്ഥങ്ങളാണ്.

ഇത് ശരീരത്തിൽ എത്തുന്നത് ക്യാൻസറിന് വരെ കാരണമാകാം. ഉപ്പ് ഒട്ടുമില്ലാത്ത ഉണക്ക മീനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതാണ് ഏറ്റവും വലിയ അപകടകാരി. ഇത്തരം മീനുകൾ പൂർണമായും കെമിക്കലുകൾ ചേർത്ത് ഉണക്കിയതാണ്.

മീൻ കഴുകി വൃത്തിയാക്കി കല്ലുപ്പിട്ട് വെയിലത്തുവച്ച് ഉണക്കിയെടുക്കാം, പണ്ട് നമ്മുടെ വീടുകളിൽ തന്നെ ഇതെല്ലാം തയ്യാറാക്കിയിരുന്നു. നല്ല ഉണക്കമീന്‍ ഇതുപോലെ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്.

Sreekumar R