Categories: Current Affairs

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്

എന്ത് കാരണത്തിലാണ് ലോകത്തിൽ ഏറ്റവുമധികമധികം ആളുകൾ മരിക്കുന്നത് എന്ന് അറിയാമോ ?. നമ്മുടെ കാരണവൻ‌മാർ പറയാറുണ്ട് ജനിച്ചാൽ ഒരു ദിവസം മരിക്കണം എന്ന് പക്ഷെ കാരണവും അറിയേണ്ടേ. ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവൻ കവരുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കഴിഞ്ഞാൽ പിന്നീട് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ക്യാൻസർ ബാധിച്ചാണ് 16.3 ശതമാനം . ലോകത്ത് നടക്കുന്ന മരണങ്ങളിൽ 32.3ശതമാനവും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ്. മേഹത്തെ തുടർന്ന് 5.8 ശതമാനം ആളുകളും ശ്വാസകോശ അസുഖങ്ങൾ ബാധിച്ച് 6.5 ശതമാനം ആളുകളും മരണപ്പെടുന്നു.

ഐ എച്ച്‌ എം ഇ യുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ബി ബി സിയില്‍ വന്ന ലേഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ലോകത്ത് മരിക്കുന്നത് 0.5 ശതമാനം ആളുകൾ മാത്രമാണ്. 1990ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ലോകത്ത് മരണ നിരക്ക് വർധിച്ചിട്ടുണ്ട്.

പക്ഷെ  ശരാശരി ആയൂർധൈർഖ്യം 46 നിന്നും 71ആയി ഉയർന്നിട്ടുണ്ട് എന്നും കണക്കുകൾ  സൂചിപ്പിക്കുന്നു.

Sreekumar R