എതിർപ്പുകളെ അവഗണിച്ച് ഒടുവിൽ അരക്കുതാഴേക്ക് തളർന്ന ശ്രീനാഥിനെ നീതു തന്റെ ജീവന്റെ പാതിയാക്കി..

ബാഹ്യ സൗന്ദര്യമല്ല യഥാർത്ഥ പ്രണയത്തിന്റെ അടിത്തറയെന്നു തെളിയിച്ച നിരവധി ദമ്പതികൾ നമുക്കിടയിലുണ്ട്. ഇപ്പോൾ അവരുടെ കൂട്ടത്തിൽ ഒരു ദമ്പതികൾ കുടി എത്തിയിരിക്കുകയാണ്. ശ്രീനാഥും നീതുവും. യഥാർഥ പ്രണയം ഒരു കുറവുകൾ കൊണ്ടും ഇല്ലാതാകുന്നതല്ല എന്ന്…

ബാഹ്യ സൗന്ദര്യമല്ല യഥാർത്ഥ പ്രണയത്തിന്റെ അടിത്തറയെന്നു തെളിയിച്ച നിരവധി ദമ്പതികൾ നമുക്കിടയിലുണ്ട്. ഇപ്പോൾ അവരുടെ കൂട്ടത്തിൽ ഒരു ദമ്പതികൾ കുടി എത്തിയിരിക്കുകയാണ്. ശ്രീനാഥും നീതുവും. യഥാർഥ പ്രണയം ഒരു കുറവുകൾ കൊണ്ടും ഇല്ലാതാകുന്നതല്ല എന്ന് തെളിയിച്ചിരിക്കുകയാണ് നീതു. ശ്രീനാഥിനോടുള്ള അവളുടെ പ്രണയത്തിനു അവന്റെ വൈകല്യം ഒരിക്കലും ഒരു തടസമായിരുന്നില്ല. 

പത്തനംതിട്ട കൊച്ചോയിക്ക സെയ്യതോട് സ്വദേശി ആയ നീതു ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്. രണ്ടുവര്ഷങ്ങള്ക്ക് മുൻപ് ഉണ്ടായ ഒരു അപകടത്തിലാണ് ശ്രീനാഥിന് അരക്കു താഴേക്ക് തളർന്നു പോയത്. മൂന്ന് മാസങ്ങൾക്ക് മുന്പാണ് നീതു ശ്രീനാഥിനെ ഫേസ്ബുക് വഴി പരിചയപ്പെടുന്നത്. ആദ്യം സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയമായി വളരുകയായിരുന്നു. നീതുവിന്റെ പ്രണയമറിഞ്ഞ വീട്ടുകാർ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല. ശ്രീനാഥിന്റെ വൈകല്യം അറിഞ്ഞുകൊണ്ടാണ് അവൾ അവനെ പ്രണയിച്ചത്. വീട്ടുകാരുടെ എതിർപ്പ് രൂക്ഷമായതോടെ നീതു ശ്രീനാഥിന്റെ വീട്ടിലേക്ക് വരുകയായിരുന്നു. മകളെ കാണ്മാനില്ല എന്ന് കാണിച്ചു നീതുവിന്റെ രക്ഷകർത്താക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നാദാപുരം ഡിവൈഎസ്‌പി പ്രിൻസ് ഏബ്രഹാമിന്റെ നിർദ്ദേശ പ്രകാരം വനിതാ പൊലീസ് നീതുവിനെ ശ്രീനാഥിന്റെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത് വനിതാ സെല്ലിലേക്കു മാറ്റി.  

നീതുവിനെ പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയപ്പോൾ ശ്രീനാഥിന്റെ കൂടെ പോകണം എന്ന ഒറ്റ വാശിയിൽ നീതു കോടതിക്ക് മുന്നിൽ നിന്നു. പതിനെട്ടു വയസായ നീതുവിന്റെ താല്പര്യങ്ങൾക്കായിരുന്നു കോടതിയിൽ മുൻ‌തൂക്കം. ശേഷം കോടതി നീതുവിനെ ശ്രീനാഥിന്റെ കൂടെ വിട്ടയച്ചു. ബുധനാഴ്ച രാവിലെ താഴെ വള്ള്യാട്ട് സുദർശന മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രീനാഥിന് ഗൃഹപരിചരണം നടത്തുന്ന കക്കട്ടിലെ സ്നേഹപാലിയേറ്റിവ് പ്രവർത്തകരെയും സാക്ഷിയാക്കി ലളിതമായ ചടങ്ങിൽ വിവാഹം നടത്തി നീതു ശ്രീനാഥിന്റെ ജീവിതസഖിയായി മാറി. ഇനിയുള്ള കാലം ശ്രീനാഥിന്റെ ഇണയായും തുണയായും അവൾ ജീവിക്കും.