ഒടുക്കം ഹർത്താലിനെതിരെ ചുമപ്പ് കോടി കാട്ടി ഹൈക്കോടതി.

കഴിഞ്ഞ ജനുവരി 3 നു നടന്ന ഹർത്താലിൽ കൊല്ലത്തെ ഒരു സ്വകാര്യ വ്യക്തിയുടെ തുണിക്കടയുടെ വാതിൽ എറിഞ്ഞു തകർത്തു  വ്യക്തിക്ക് രണ്ടു ലക്ഷം രൂപയോളം നഷ്ട്ടം ഉണ്ടാക്കിയ കേസിൽ കൊല്ലം ജില്ലാ കോടതി പ്രതികൾക്ക്…

കഴിഞ്ഞ ജനുവരി 3 നു നടന്ന ഹർത്താലിൽ കൊല്ലത്തെ ഒരു സ്വകാര്യ വ്യക്തിയുടെ തുണിക്കടയുടെ വാതിൽ എറിഞ്ഞു തകർത്തു  വ്യക്തിക്ക് രണ്ടു ലക്ഷം രൂപയോളം നഷ്ട്ടം ഉണ്ടാക്കിയ കേസിൽ കൊല്ലം ജില്ലാ കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ പരാതിയുമായി എത്തി. എന്നാൽ ഇത് പോലുള്ള സാമൂഹ്യ വിരുദ്രർക്ക് ജാമ്യം വേണ്ട പകരം ജയിൽ മതി എന്ന് ഹൈക്കോടതിയും വിധി എഴുതി.

ഹര്‍ത്താല്‍ നടത്തുന്നതിൽ തെറ്റില്ല, എന്നാൽ സർക്കാരിന്റയോ സ്വകാര്യ വ്യക്തികളുടെയോ സ്വത്തുക്കൾ നശിപ്പിക്കാനുള്ള ലൈസന്‍സായി അത് കാണാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് അങ്ങേയറ്റം ഗുണ്ടായിസം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ ദിവസം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. മറ്റൊരാളുടെ ജീവനും സ്വത്തിനും ഭീഷണിയാകരുത്. ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി വിധികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ചിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇതുപോലെ ഉള്ള പ്രതികൾക്കു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെക്ഷൻ കോടതിയുടെ വിധി അങ്ങേയറ്റം ശരിയാണെന്നും ഇത് ഹർത്താലിന്റെ പേരിൽ ഗുണ്ടായിസം കാണിക്കുന്ന എല്ലാവർക്കുമുള്ള ഒരു താകീതാണെന്നും ഹൈക്കോടതി പറഞ്ഞു.