ഒടുവില്‍ ഗായികയായി കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തി, കാവ്യയുടെ പാട്ട് സൂപ്പര്‍ ഹിറ്റ്!!

നടന്‍ ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യ മാധവനെ പൊതുപരിപാടികളില്‍ പോലും കാണുന്നില്ലെന്ന് പലരും പരാതി പറഞ്ഞിരുന്നു. എന്നാല്‍ നടി സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. നായികയായി തിരിച്ചു വരുന്നതാണ് ആരാധകര്‍…

നടന്‍ ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യ മാധവനെ പൊതുപരിപാടികളില്‍ പോലും കാണുന്നില്ലെന്ന് പലരും പരാതി പറഞ്ഞിരുന്നു. എന്നാല്‍ നടി സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. നായികയായി തിരിച്ചു വരുന്നതാണ് ആരാധകര്‍ കാത്തിരുന്നതെങ്കിലും ഗായികയായിട്ടാണ് കാവ്യയുടെ മടക്കം.

KAVYA

സലീം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പാട്ട് പാടി കാവ്യ ഞെട്ടിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം നടന്‍ ദിലീപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരുന്നു. പിന്നാലെ ഭാര്യയായ കാവ്യ മാധവന്റെ പാട്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കാവ്യയെ നായികയായി കാണാനാണ് ആരാധകര്‍ കാത്തിരുന്നതെങ്കിലും ഗായികയായിട്ടാണ് കാവ്യയുടെ വരവ്.

സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം k.കുമാറാകണം എന്ന സിനിമയിലെ ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗാനരംഗത്താണ് കാവ്യ പാടിയിരിക്കുന്നത്. കാവ്യയ്‌ക്കൊപ്പം വിജയ് യേശുദാസാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

കറുത്ത ജൂതന്‍ എന്ന സിനിമയ്ക്ക് ശേഷം സലീം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ റിലീസ് ജനുവരി 12 നാണ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നായകനാവുന്നത് ജയറാമാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞെടുക്കുന്ന സിനിമ, ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മ്മിക്കുന്നതെന്ന് സലീം കുമാര്‍ വ്യക്തമാക്കിയിരുന്നു. അനുശ്രീയാണ് നായിക. ഒപ്പം നെടുമുടി വേണു, ശ്രീനിവാസന്‍, പ്രയാഗ മാര്‍ട്ടിന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നുണ്ട്.

കോമഡിയായിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും സിനിമയിലൂടെ ചര്‍ച്ച ചെയ്യാന്‍ പോവുന്നത് സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ചായിരിക്കം. ഇന്ന് ജനങ്ങളിലേക്കെത്തിക്കേണ്ട പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണെന്നും സലീം കുമാര്‍ സൂചിപ്പിക്കുന്നു.

കടപ്പാട്: ഫിലിമി ബീറ്റ്