ഓക്കിഗാഹര സൂയിസൈഡ് ഫോറെസ്റ്റ്…പോയവർ ആരും മടങ്ങി വരാത്ത വനം

ഓക്കിഗാഹര ഇത് ജപ്പാനിൽ ഉള്ള ഒരു ഘോര വനം ആണ് . 30sq km ദൈർഖ്യമുള്ള ഒരു വനം. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്…

ഓക്കിഗാഹര ഇത് ജപ്പാനിൽ ഉള്ള ഒരു ഘോര വനം ആണ് . 30sq km ദൈർഖ്യമുള്ള ഒരു വനം. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ വനത്തിൽ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ് . ഈ വനത്തിന് മറ്റൊരു പേര് കൂടി ഉണ്ട് . സൂയിസൈഡ് ഫോറെസ്റ്റ്.

ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നാണ് ഞാനിവിടെ വിവരിക്കുന്നത് .ഈ വനത്തിൽ ഓരോ വർഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത് . ആരെങ്കിലും ഈ വനത്തിൽ പ്രവേശിച്ചാൽ അവരുടെ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ചു ആത്മഹത്യ ചെയ്യിക്കുമത്രേ . ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവൻഷൻ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട് .

ഒരു പോലീസുകാരൻ പറയുന്ന അനുഭവം എന്താണെന്നു വച്ചാൽ ഇവിടെ ഇത് അന്വേഷിക്കാൻ കുറച്ചു പോലീസുകാർ പോയെന്നും കൂടെ ഉണ്ടായിരുന്ന പോലീസ്‌കാരൻ രാത്രി ടെന്റിൽ നിന്ന് എഴുന്നേറ്റ് കാട്ടിൽപോയി ആത്മഹത്യ ചെയ്തു എന്നാണ് .ഈ കാടിന് ഒരു പ്രത്യേകത കൂടിയുണ്ട് .ഇവിടെ വടക്കുനോക്കിയന്ത്രമോ ഫോണോ ഒന്നും പ്രവർത്തിക്കില്ല എന്നുള്ളതാണ് . അതുകൊണ്ട് തന്നെ കാട്ടിൽ അകപ്പെട്ടാൽ പുറത്തുകടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് .

ഇവിടെ കാണപ്പെടുന്ന തൂങ്ങി മരിക്കുന്ന ആളുകൾക്ക് ഒരു പ്രത്യേകത കാണാൻ സാധിക്കും . തുങ്ങി മരിച്ചു കിടക്കുന്നവരുടെ കാലുകൾ നിലത്തു ചവിട്ടി ആയിരിക്കും നിൽക്കുന്നത് . കാൽ നിലത്തു കുത്തിയാൽ തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ . തൂങ്ങിമരിച്ച ആളുകളുടെ ഫോട്ടോസ് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.ഇന്നും ഈ വനത്തെ പറ്റിയുള്ള ദുരൂഹത നിലനിൽക്കുന്നു .