ഓണ്‍ലൈന്‍ ഭിക്ഷാടനം; യുവതി 17 ദിവസം കൊണ്ട് നേടിയത് 35 ലക്ഷം രൂപ, പക്ഷെ

ദുബായ്: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി യാചന നടത്തി 35 ലക്ഷം രൂപയോളം മ്പാദിച്ച യുവതിയെ ദുബായ് പൊലീസ് പിടികൂടി. വിവാഹ മോചിതയായ വിദേശി യുവതി  അവകാശപ്പെട്ടിരുന്നത് നിത്യവൃത്തിക്ക് വേണ്ടിയും കുട്ടികളെ വളര്‍ത്തുന്നതിനും വേണ്ടിയാണ് പണം ചോദിക്കുന്നതെന്നായിരുന്നു. ഇവര്‍ സോഷ്യല്‍…

ദുബായ്: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി യാചന നടത്തി 35 ലക്ഷം രൂപയോളം മ്പാദിച്ച യുവതിയെ ദുബായ് പൊലീസ് പിടികൂടി. വിവാഹ മോചിതയായ വിദേശി യുവതി  അവകാശപ്പെട്ടിരുന്നത് നിത്യവൃത്തിക്ക് വേണ്ടിയും കുട്ടികളെ വളര്‍ത്തുന്നതിനും വേണ്ടിയാണ് പണം ചോദിക്കുന്നതെന്നായിരുന്നു.

ഇവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കുട്ടികള്‍ രോഗികളാണെന്നും പറഞ്ഞിരുന്നു. ദുബായ് പൊലീസിന്റെ ഇലക്ട്രോണിക് ക്രൈം പ്ലാറ്റ്ഫോം വഴി  സംഭവം ശ്രദ്ധയില്‍ പെട്ട ഇവരുടെ മുന്‍ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.  128 യാചകരെ റമദാനില്‍ പിടികൂടിയെന്ന് ദുബായ് പൊലീസ് അറിയിച്ചു.

കുട്ടികള്‍ക്ക് അസുഖമൊന്നുമില്ല. വര്‍ഷങ്ങളായി തനിക്കൊപ്പമാണ് കഴിയുന്നതെന്നും അവരുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചാണ് യുവതി പണം ശേഖരിക്കുന്നതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. കുട്ടികളുടെ പേരുപറഞ്ഞ്  പലരില്‍ നിന്നും പണം ശേഖരിക്കുകയുമായിരുന്നു.

കുട്ടികളുടെ അന്തസും അഭിമാനവും കളങ്കപ്പെടുത്തിയതിന് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ കണ്ട് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് അറിയിച്ചപ്പോള്‍ ആണ്  ഭര്‍ത്താവ് സംഭവം അറിഞ്ഞത്.