ഉത്തരകൊറിയന്‍ ഭരണാധികാരി സൈനിക ജനറലിനെ കയ്യും തലയും വെട്ടി പിരാന മത്സ്യത്തിന് തിന്നാന്‍ നല്‍കി, കിമ്മിന്റെ ക്രൂരത ഇങ്ങനെ

സര്‍ക്കാരിനെതിരെ വിപ്ലവം നയിക്കാൻ പദ്ധതിയിട്ട ഉദ്യോഗസ്ഥനായ സൈനിക ജനറലിനെ കിം ജോങ് ഉന്‍  നരഭോജി മത്സ്യമായ പിരാനയ്‌ക്ക് എറിഞ്ഞു നല്‍കിയതായി റിപ്പോര്‍ട്ട്. പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കിം സൈന്യാധിപനെ കൊലപ്പെടുത്തിയത് റിയോങ് സോങിലുള്ള കൊട്ടാരങ്ങളിൽ ഒന്നിൽ വച്ചാണ്. കിം നേരിട്ട് വിചാരണ…

സര്‍ക്കാരിനെതിരെ വിപ്ലവം നയിക്കാൻ പദ്ധതിയിട്ട ഉദ്യോഗസ്ഥനായ സൈനിക ജനറലിനെ കിം ജോങ് ഉന്‍  നരഭോജി മത്സ്യമായ പിരാനയ്‌ക്ക് എറിഞ്ഞു നല്‍കിയതായി റിപ്പോര്‍ട്ട്. പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കിം സൈന്യാധിപനെ കൊലപ്പെടുത്തിയത് റിയോങ് സോങിലുള്ള കൊട്ടാരങ്ങളിൽ ഒന്നിൽ വച്ചാണ്.

കിം നേരിട്ട് വിചാരണ നടത്തുകയും ചെയ്‌തു. ശേഷം  പിരാന മത്സ്യങ്ങളെ വളര്‍ത്തുന്ന ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു.  മൃതദേഹം ടാങ്കിലേക്ക് ഇട്ടത് വയറും കൈകളും കത്തിവച്ച് കീറിയ ശേഷമാണ്. തല അറുത്ത് മാറ്റിയ നിലയിലുമായിരുന്നു.

ബ്രസീലിൽ നിന്നു പിരാന മത്സ്യത്തെ കൊല നടത്താന്‍ വേണ്ടിമാത്രം കിം വാങ്ങി ടാങ്കിടിലിട്ട് വളർത്തുകയായിരുന്നു. ടാങ്കില്‍ നൂറുകണക്കിന് പിരാനകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

16 ഉന്നത ഉദ്യോഗസ്ഥരെയാണ് കിം ഭരണാധികാരിയായതിനു ശേഷം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നൂറോളം ജനങ്ങളെയും വ്യത്യസ്ത രീതികളിൽ കിം കൊലപ്പെടുത്തിയിട്ടുണ്ട്.