‘ഓപ്പറേഷന്‍ പി ഹണ്ട്’ തുടരുന്നു, കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 4 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി പൊലീസ്  നടത്തിയ പരിശോധനയിലാണ് നാല് പേര്‍ പിടിയിലായത്.  പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിശോധന നടന്നത് മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ്. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ നന്ഗന ചിത്രങ്ങളും വീഡിയോയും…

ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി പൊലീസ്  നടത്തിയ പരിശോധനയിലാണ് നാല് പേര്‍ പിടിയിലായത്.  പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിശോധന നടന്നത് മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ്.

അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ നന്ഗന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു.

സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തിലാണ്. പ്രചരിപ്പിക്കുന്നവരുടെയും അത് കാണുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് നടപടി എടുക്കുന്നത്. 32 സ്ഥലങ്ങളിലായിയാണ് പരിശോധന നടത്തിയത്.