11 വയസ്സില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി, ഒടുവില്‍ പതിനേഴാം വയസ്സില്‍ ദയാ വധം അനുവദിച്ച് സര്‍ക്കാര്‍

നെതർലൻഡിൽ 17 കാരിക്ക് ദയാ വധം അനുവദിച്ച് കോടതി വിധി. കൂട്ട ബലാത്സംഗത്തിന് ഇരയായ ശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വിഷാദത്തെ തുടര്‍ന്ന് ആയിരുന്നു നോവ പൊത്തോ ദയാ വധം സ്വീകരിക്കുന്നത്. സ്‌കൂളില്‍ വച്ചു നടന്ന കൗമാരക്കാരുടെ പാര്‍ട്ടിക്കിടയില്‍ വച്ച് പതിനൊന്നാം…

നെതർലൻഡിൽ 17 കാരിക്ക് ദയാ വധം അനുവദിച്ച് കോടതി വിധി. കൂട്ട ബലാത്സംഗത്തിന് ഇരയായ ശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വിഷാദത്തെ തുടര്‍ന്ന് ആയിരുന്നു നോവ പൊത്തോ ദയാ വധം സ്വീകരിക്കുന്നത്. സ്‌കൂളില്‍ വച്ചു നടന്ന കൗമാരക്കാരുടെ പാര്‍ട്ടിക്കിടയില്‍ വച്ച് പതിനൊന്നാം വയസില്‍ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായി.

പിന്നീട് 14-ാം വയസില്‍ അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി. നാണക്കേട് കൊണ്ടും നോവ ഈ സംഭവം പുറത്തുപറയാന്‍ തയ്യാറായില്ല. തന്റെ തീരുമാനം മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അവള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഞാന്‍ ഇങ്ങനെ ഒരു മരണം തിരഞ്ഞെടുക്കുന്നത് കുറേയധികം വിലയിരുത്തലുകള്‍ക്കും ചിന്തകള്‍ക്കും ശേഷമാണ്.  നെതര്‍ലാന്‍ഡില്‍ ദയാവധം നിയമവിധേയമാക്കിയത് 2011 ല്‍ ആണ്. മാനസികാവസ്ഥയെക്കുറിച്ച് പൂര്‍ണബോധ്യമുള്ളവര്‍ക്കും ഡോക്ടറുടെ അനുമതിയോടെ ദയാവധത്തിന് അപേക്ഷിക്കാം.

2017 ല്‍ മാത്രം 6,585 പേര്‍ നെതര്‍ലെന്റില്‍ ദയാവധത്തിന് വിധയരായി. ആ വര്‍ഷം ദയാധത്തിനുള്ള അപേക്ഷ നല്‍കിയത് 150000 പേരാണ്.