കല്യാൺ സിൽക്‌സ് ചതിച്ചു. സുരേഷ് ഗോപിക്ക് ഇക്കുറി വോട്ട് ചെയ്യാൻ പറ്റിയില്ല

തൃശ്ശൂരിൽ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ഇക്കുറി വോട്ട് ചെയ്‌തില്ല. സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ വോട്ട് ചെയ്യാത്ത ഏക വ്യക്തിയും സുരേഷ് ഗോപിയാണ്.  തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപി അതിരാവിലെ…

തൃശ്ശൂരിൽ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ഇക്കുറി വോട്ട് ചെയ്‌തില്ല. സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ വോട്ട് ചെയ്യാത്ത ഏക വ്യക്തിയും സുരേഷ് ഗോപിയാണ്. 

തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപി അതിരാവിലെ തന്നെ സ്വന്തം നാടായ തിരുവനന്തപുരത്തു പോയി വോട്ട് രേഖപെടുത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്കുകൾ കാരണം തിരുവനന്ത പുറത്തേക്ക് ഉദ്ദേശിച്ച സമയത് പോകാൻ കഴിഞ്ഞില്ല. ഒടുവിൽ വോട്ട് ചെയ്യണ്ട സമയം തീരാൻ ഒരു മണിക്കൂർ ബാക്കി നിൽക്കെയാണ് സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തേക്ക് പോകാൻ കഴിഞ്ഞത്. ഹെലികോപ്റ്റർ വഴി പോകാനായിരുന്നു തീരുമാനം. ഇതിനായി ഇലെക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റർ ആവിശ്യപെട്ടെങ്കിലും  ഇലക്ഷന്റെ ദിവസം ഈ ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയില്ല എന്നാണ് മേൽ ഉദ്യോഗസ്ഥർ അറിയിച്ചത്. ഉടൻ തന്നെ കല്യാൺ സിൽക്സിനെ ഹെലികോപ്റ്ററിനായി സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഹെലികോപ്റ്റർ വിട്ടു നല്കാൻ അവർക്കും സാധിച്ചില്ല.

ഒടുവിൽ വോട്ട് ചെയ്യുക എന്നാ മോഹം ഉപേക്ഷിക്കേണ്ടിവന്നു സുരേഷ് ഗോപിക്ക്. ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റര്‍ ശരിയായാവാത്തതാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ പോയതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.