കാനറാ ബാങ്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്. ബാങ്കിനെ കാത്തിരിക്കുന്നത് ഊരാക്കുടുക്ക്

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാനറാ ബാങ്കിന്റെ ജപ്തി ഭീക്ഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യക്കു ശ്രമിച്ചത്. മകൾ വൈഷ്ണവി(19) സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയും ‘അമ്മ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയുമാണ് ഉണ്ടായത്. ഇതേ…

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാനറാ ബാങ്കിന്റെ ജപ്തി ഭീക്ഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യക്കു ശ്രമിച്ചത്. മകൾ വൈഷ്ണവി(19) സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയും ‘അമ്മ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയുമാണ് ഉണ്ടായത്. ഇതേ തുടർന്ന് കാനറാ ബാങ്കിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം രാവിലെ മുതൽ ഫോണിൽ വിളിച്ചു ജപ്തി നടപടികൾ ആരംഭിക്കാൻ പോകുകയാണെന്ന് ഭീക്ഷണി പെടുത്തിയിരുന്നുവെന്നും ഇതിൽ മകൾ വൈഷ്ണവി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുനെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അവർ രണ്ടുപേരും ആത്മഹത്യാ ചെയ്യുമെന്ന് തന്നോട് പറഞ്ഞിരുന്നെങ്കിലും ഒരിക്കലും അവർ ഈ കടും കൈ ചെയ്യുമെന്ന് താൻ കരുതിയില്ലായെന്നും ആ പിതാവ് വിതുമ്പി പറഞ്ഞു. 5 ലക്ഷം രൂപ വായ്‌പ്പാ എടുത്തിട്ട് തിരിച്ചടയ്ക്കാൻ കഴിയാതെ പലിശ സഹിതം 6 ലക്ഷം രൂപ ആയപ്പോഴാണ് ബാങ്ക് ജപ്തി നടപടിക്ക് തുനിഞ്ഞത്. 50 ലക്ഷത്തോളം വില വരുന്ന വീടും പറമ്പും ബാങ്ക് ജപ്തി ചെയ്യാൻ ഒരുങ്ങിയത് 6 ലക്ഷം രൂപയ്ക്കുവേണ്ടി. വീടും സ്ഥലവും വിറ്റതിനുശേഷം താൻ കടം വീട്ടാമെന്നു ബാങ്ക് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചെങ്കിലും അവർ വഴങ്ങിയില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വായ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങിയിരുന്നുവെന്നും  മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ  കൂട്ടിച്ചേർത്തു.

കാനറാ ബാങ്ക് അധികൃതരുടെ കടുത്ത ഭീക്ഷണി തന്നെയാണ് അമ്മയുടെയും മകളുടെ ആത്മഹത്യക്കു ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രൻറെ പരാതി ശരിവയ്ക്കുന്നതാണ് തിരുവനന്തപുരം കളക്ടർറുടെ അന്വേഷണ റിപ്പോർട്ടും. സംസ്ഥാനത്തു ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും  അത് വകവെയ്ക്കാതെ  കാനറ ബാങ്ക് അധികൃതറുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്.  മാനേജർ ഉൾപ്പടെ ഉള്ളവർ കുടുങ്ങാൻ കളക്ടറുടെ ഈ ഒരു റിപ്പോർട്ട് മാത്രം മതി.