കല്ലടകൾ മാത്രമല്ല, യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ നമ്മുടെ കെഎസ്ആർടിസി ജീവനക്കാരും ഒട്ടും മോശമല്ല. വീഡിയോ കണ്ടു നോക്ക്

അടുത്തിടെ കല്ലട ബസിലെ യാത്രക്കാർക്ക് നേരെ ജീവനക്കാർ നടത്തിയ മർദ്ദനം വലിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഈ മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വയറലാകുകയും ചെയ്‌തതോടെയാണ്‌ സർക്കാർ ബസിലെ ജീവനക്കാർക്കെതിരെ മുന്നോട്ട് എത്തിയിരിക്കുന്നത്.…

അടുത്തിടെ കല്ലട ബസിലെ യാത്രക്കാർക്ക് നേരെ ജീവനക്കാർ നടത്തിയ മർദ്ദനം വലിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഈ മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വയറലാകുകയും ചെയ്‌തതോടെയാണ്‌ സർക്കാർ ബസിലെ ജീവനക്കാർക്കെതിരെ മുന്നോട്ട് എത്തിയിരിക്കുന്നത്. ബസ് ജീവനക്കാരെയും ബസ് ഉടമയെയും പോലീസുകാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കൂടാതെ യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഒരു സ്വകാര്യ ബസിന്റെ ഭഗത് നിന്നും ഇത്തരം ഒരു പ്രവർത്തി ഉണ്ടായപ്പോൾ നമ്മുടെ കെഎസ്ആർടിസിയെ അഭിനന്ദിച്ചുകൊണ്ടും  ഉയർത്തി കാട്ടിയും നിരവധി ട്രോളുകളും മറ്റും ഇറങ്ങിയിരുന്നു. എന്നാൽ യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ കെഎസ്ആർടിസി ജീവനക്കാരും ഒട്ടും പിന്നിൽ അല്ല. സ്റ്റോപ്പിൽ നിർത്താതെ ദൂരെ മാറ്റി രാത്രിയിൽ കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തിയപ്പോൾ ചോത്യം ചെയ്ത യാത്രക്കാർക്ക് നേരെ വഴക്കുണ്ടാക്കിയും ഭീക്ഷണി ഉയർത്തിയും ഡ്രൈവർ സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.  ക്ഷുഭിതനായി സംസാരിക്കുന്ന ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന കണ്ടക്ടറെയും വിഡിയോയിൽ കാണാം.

https://www.facebook.com/1265018563642048/videos/428207367945462/?t=0