കല്ലടയുടെ ശനിദശ തീരുന്നില്ല, ദുരനുഭവം പങ്കുവെച്ച് മറ്റൊരു യുവതി കൂടി

ജോമോൾ ജോസഫ് എന്ന യുവതിയാണ് കല്ലടയില്‍ നിന്നും ഒരു വര്‍ഷത്തിനു മുന്‍പ് തനിക്കും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും  അവരെ അപമാനിക്കുകയും ചെയ്യുമെന്നും വെളിപ്പെടുത്തുകയാണ് ജോമോള്‍.…

ജോമോൾ ജോസഫ് എന്ന യുവതിയാണ് കല്ലടയില്‍ നിന്നും ഒരു വര്‍ഷത്തിനു മുന്‍പ് തനിക്കും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും  അവരെ അപമാനിക്കുകയും ചെയ്യുമെന്നും വെളിപ്പെടുത്തുകയാണ് ജോമോള്‍.

വളരെ അപകടകരമായാണ് കല്ലട ബസ്‌ ഓടിക്കുന്നത്, അമിതവേഗത വലിയ പ്രശ്നം ആണ് സൃഷ്ടിക്കുന്നത്.  നടുറോഡിൽ ഒരിക്കല്‍ സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ കയ്യേറ്റം ചെയ്യാനായും ആക്രമിക്കാനായും ശ്രമിക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം പോലീസിന്റെ നിലപാട് മോശമായിരുന്നു എന്നും അവർ കൂട്ടിച്ചേര്‍ക്കുന്നു.

കല്ലട ട്രാവല്‍സിനെതിരെ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ട്രാവല്‍സിനെതിരെ   സോഷ്യല്‍ മീഡിയയില്‍ അടക്കം ദിനംപ്രതി കൂടുതല്‍ പരാതികള്‍  വന്നുകൊണ്ടിരിക്കുകയാണ്. യുവതി സോഷ്യല്‍മീഡിയയില്‍ കുറിച്ച പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/anna.jomol.joseph/posts/2349181385405950

സോഷ്യല്‍മീഡിയയിലൂടെ ട്രാവല്‍സ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുറന്നുകാണിക്കുകയാണ് ജോമോള്‍ ജോസഫ്.