നിശ്ചയം കഴിഞ്ഞു തിരികെ വരും വഴി അപകടം; പ്രതിശുത വരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു

നിശ്ചയം കഴിഞ്ഞു തിരികെ വരും വഴി അപകടം ഉണ്ടായി. പ്രതിശുത വരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ ആലപ്പുഴ ദേശിയ പാതയിൽ വെച്ച് കെ എസ് ആർ ടി സി യും ട്രാവലറും കൂട്ടിയിടിച്ചു വിനീഷ്,…

നിശ്ചയം കഴിഞ്ഞു തിരികെ വരും വഴി അപകടം ഉണ്ടായി. പ്രതിശുത വരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ ആലപ്പുഴ ദേശിയ പാതയിൽ വെച്ച് കെ എസ് ആർ ടി സി യും ട്രാവലറും കൂട്ടിയിടിച്ചു വിനീഷ്, വിജയകുമാർ, പ്രസന്ന എന്നിവരാണ് മരണപ്പെട്ടത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾക്ക് ശേഷം സ്വന്തം നാടായ കണ്ണൂരിലേക്കു തിരികെ വരും വഴിയാണ് വാഹനം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ട്രാവലറിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ പത്ത് പേർക്കാണ് പരുക്കേറ്റത്. ഇവരിൽ കുട്ടികളും ഉണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരു വാഹനങ്ങളും അമിത വേഗത്തിൽ എത്തിയതാണ് ഇടിയുടെ ആഘാതം കൂടാൻ കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇടിയുടെ ആഘാതം കൊണ്ട് ട്രാവലർ രണ്ടായി പിളർന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വളരെ  ആളുകളെ പുറത്തെടുത്തത്. ഇതിൽ രണ്ടുപേർ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷവുമാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.