കഴിഞ്ഞ ജന്മത്തിൽ ദമ്പതികൾ ഈ ജൻമ്മത്തിലും അങ്ങനെ തുടരാൻ ഇരട്ടകളായ സഹോദരങ്ങൾ വിവാഹം കഴിച്ചു!

കഴിഞ്ഞ ജന്മത്തിൽ ദമ്പതികൾ ഈ ജൻമ്മത്തിലും അങ്ങനെ തുടരാൻ ഇരട്ടകളായ സഹോദരങ്ങൾ വിവാഹം കഴിച്ചു! ഗിത്താറും കിവിയും ഇരട്ടകളായി പിറന്ന സഹോദരനും സഹോദരിയുമാണ്. ആറുവയസ്സാണ് ഇവര്‍ക്കുപ്രായം. എന്നാല്‍, ഇവരുടെ മാതാപിതാക്കള്‍ വിശ്വസിക്കുന്നത് പൂര്‍വജന്മത്തില്‍ ഗിത്താറും…

കഴിഞ്ഞ ജന്മത്തിൽ ദമ്പതികൾ ഈ ജൻമ്മത്തിലും അങ്ങനെ തുടരാൻ ഇരട്ടകളായ സഹോദരങ്ങൾ വിവാഹം കഴിച്ചു!

ഗിത്താറും കിവിയും ഇരട്ടകളായി പിറന്ന സഹോദരനും സഹോദരിയുമാണ്. ആറുവയസ്സാണ് ഇവര്‍ക്കുപ്രായം. എന്നാല്‍, ഇവരുടെ മാതാപിതാക്കള്‍ വിശ്വസിക്കുന്നത് പൂര്‍വജന്മത്തില്‍ ഗിത്താറും കിവിയും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്നും അവരുടെ അന്നത്തെ ചെയ്തികളുടെ ഫലമായാണ് ഈ ജന്മത്തില്‍ ഒരുമിച്ച് പിറന്നതെന്നുമാണ്. ഇരട്ടകളില്‍ ആണും പെണ്ണും ജനിച്ചാല്‍, അത് പൂര്‍വജന്മത്തിലെ ബന്ധംകൊണ്ടാണെന്നാണ് തായ്‌ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയിലുള്ള വിശ്വാസം. 2012 സെപ്റ്റംബറില്‍ ജനിച്ച ഗിത്താറും കിവിയും ഇപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരായാണ് ജീവിക്കുന്നത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് ആഭരണങ്ങളിട്ട് പരസ്പരം മോതിരം കൈമാറി ചുംബിച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹച്ചടങ്ങില്‍ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ സാക്ഷികളായിരുന്നു. അച്ഛന്‍ അമോണ്‍സാന്‍ സുന്തോരം മലിരാത്തും അമ്മ ഫചാരാപോണും മക്കളുടെ വിവാഹം ആര്‍ഭാടമായി നടത്തുകയായിരുന്നു.

പൂര്‍വജന്മത്തിലെ ബന്ധം അവിടെ പൂര്‍ണമായില്ലെന്നും അതുകൊണ്ടാണ് അവര്‍ ഇരട്ടകളായി ജനിക്കുന്നതെന്നുമാണ് വിശ്വാസം. ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തുകയും വേണം. വിവാഹം കഴിക്കാന്‍ വൈകുന്നതനുസരിച്ച് അവരുടെ ജീവിതത്തില്‍ കഷ്ടകാലവും ഉണ്ടായിക്കൊണ്ടിരിക്കും. അതൊഴിവാക്കാനാണ് ഗിത്താറിനെയും കിവിയെയും ആറാം വയസ്സില്‍ത്തന്നെ മിന്നുകെട്ടിച്ചത്. ബാങ്കോക്കിനടുത്ത് സമുത് പ്രകാനിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

തലമുറകളായി പകര്‍ന്നുകിട്ടിയ വിശ്വാസമാണിതെന്ന് അമോണ്‍സാന്‍ പറഞ്ഞു. കുട്ടികള്‍ ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ജീവിക്കുന്നതിനാണ് അവരുടെ വിവാഹം നടത്തിയത്. കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍ യാതൊരു അപാകതയുമില്ലെന്നും അദ്ദേഹം പറയുന്നു. ഒട്ടേറെപ്പേര്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വധുവിനെ കാണുന്നതിന് മുമ്പ് വരന്‍ ഒമ്പത് കവാടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അതിനായാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. മിന്നുകെട്ടുന്നതിന് മുന്നോടിയായി വരന്‍ വധുവിന് രണ്ടുലക്ഷം ബാത്തിന് തുല്യമായ പണവും സ്വര്‍ണവും നല്‍കണം.