കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ ചിത്രം വിവേകം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം മുന്നൂറു തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
കേരളത്തിലെ ആദ്യദിന ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ വിവേകം തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് തല ആരാധകര്‍. 27 കോടിയാണ് ‘ബാഹുബലി 2’ ന്റെ ആദ്യദിന കേരള കളക്ഷന്‍. കേരളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയ തമിഴ്ചിത്രം ഇപ്പോള്‍ രജനീകാന്തിന്റെ പാ.രഞ്ജിത്ത് ചിത്രം ‘കബാലി’യാണ്. മുന്നൂറോളം തീയേറ്ററുകളില്‍നിന്ന് ‘കബാലി’ നേടിയത് 4.27 കോടിയായിരുന്നു.