കാന്‍സറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷാന്‍; ദമ്ബതികളെ സ്‌നേഹംകൊണ്ട് പൊതിഞ്ഞ് സോഷ്യല്‍മീഡിയ

ഒന്നിനും തോല്‍പ്പിക്കാനാകില്ല ഇവരുടെ ഈ പ്രണയത്തെ എന്നും ശ്രുതിയും ഷാനും തെളിയിച്ചിരിക്കുകയാണ്.കാൻസറിനെ പോരാടുന്ന ശ്രുതിക്ക് കൂട്ടായി ഷാനും തലമുണ്ഡനം ചെയ്തത് സോഷ്യല്‍മീഡിയയുടെ കണ്ണ് നിറച്ചിരുന്നു.കാൻസറിനെ രോഗത്തെ തോല്‍പ്പിച്ച്‌ ഷാനും ശ്രുതിയും ജീവിതയാത്ര തുടരുകയാണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന…

ഒന്നിനും തോല്‍പ്പിക്കാനാകില്ല ഇവരുടെ ഈ പ്രണയത്തെ എന്നും ശ്രുതിയും ഷാനും തെളിയിച്ചിരിക്കുകയാണ്.കാൻസറിനെ പോരാടുന്ന ശ്രുതിക്ക് കൂട്ടായി ഷാനും തലമുണ്ഡനം ചെയ്തത് സോഷ്യല്‍മീഡിയയുടെ കണ്ണ് നിറച്ചിരുന്നു.കാൻസറിനെ രോഗത്തെ തോല്‍പ്പിച്ച്‌ ഷാനും ശ്രുതിയും ജീവിതയാത്ര തുടരുകയാണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന ശ്രുതി കാന്‍സറിനെയും ചിരിച്ചുകൊണ്ടാണ് നേരിട്ടത്. കോളേജ് കാലത്ത് തുടങ്ങിയ ഷാനിന്റെയും ശ്രുതിയുടെയും പ്രണയത്തിനോടാണ് കാന്‍സര്‍ തോറ്റ് പിന്മാറിയത്. ഇതിനിടെ കടന്നെത്തിയ പിറന്നാള്‍ ദിവസം തന്റെ പ്രിയതമക്ക് ആശംസകള്‍ നേരുകയാണ് ഷാന്‍.

‘ന്റെ ചെമ്ബു ന്റെ #പിറന്നാള്‍. . .
ഒന്നാം പിറന്നാള്‍ എന്ന് പറയാനാണ് എനിക്കിഷ്ടം . . ജീവിതത്തിലേക്ക് കടന്നുവന്ന കാന്‍സര്‍ വില്ലനെ ചിരിച്ച്‌ കൊണ്ട് നേരിട്ട് അതിനെ കീഴടക്കി പൂര്‍വാധികം ശക്തിയോടെ പുനര്‍ജനിച്ചു . .ഒരായിരം ജന്മങ്ങള്‍ വാഗ്ദാനം നല്‍കുന്നില്ല . . ഒരായിരം വര്‍ഷങ്ങള്‍ പറയുന്നില്ല . .കൂടെയുള്ള നിന്നെ അറിയാനും നിന്നെ ചേര്‍ന്ന് നിക്കാനും സ്നേഹിക്കാനും കാണാനും കഴിയുന്നിടത്തോളം പൊന്ന് പോലെ നോക്കും.’-ഷാന്‍ പറയുന്നു.

പന്ത്രണ്ടാം കീമോയും കഴിഞ്ഞ് കാന്‍സറിനെ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു.

https://www.facebook.com/badusha.pothooz/posts/1130379670457044