Featured

ആണ്‍വേഷം കെട്ടി കുടുംബം പോറ്റെണ്ടി വന്ന രണ്ട് സഹോദരിമാര്‍

നമ്മുടെ സമൂഹത്തെ ഭയന്ന് സ്ത്രീകള്‍ പുരുഷന്‍റെ വേഷം കെട്ടി ജീവിക്കുന്ന ഒരുപാട് സാഹചര്യങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലൊരു സംഭവം ആണ് ഉത്തര്‍പ്രദേശില്‍ സംഭവിച്ചത്.

സിനിമയുടെ കഥയെ വെല്ലുന്ന രീതിയില്‍ ആണ് സംഭവം അരങ്ങേറിയത്. പെണ്‍കുട്ടികള്‍ ജീവിക്കാനായി ആണ്‍വേഷം കെട്ടി ബാര്‍ബര്‍ ഷോപ്പില്‍ 4 വര്‍ഷക്കാലം ജോലിചെയ്തു.

കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗമായിരുന്നു ബാര്‍ബര്‍ ഷോപ്പ്. സ്വാഭാവികമായും അച്ഛനായിരുന്നു നടത്തികൊണ്ടുപോയത്. 2014 ല്‍ പെട്ടന്നുണ്ടായ അസുഖം മൂലം അച്ഛന് ജോലി ചെയ്യാന്‍ പറ്റാതായി.

കുടുംബത്തിലെ ഏക വരുമാന മാര്‍ഗം നിലച്ചതോടെ 18 വയസുകാരി ജ്യോതിയും 16 വയസുകാരി നേഹയും ആണ്‍ വേഷം കെട്ടി ബാര്‍ബര്‍ ഷോപ്പ് നടത്താന്‍ തീരുമാനിച്ചു.

ദീപക് എന്നും രാജു എന്നും പേരുകള്‍ സ്വീകരിച്ചാണ് ഇരുവരും ബാര്‍ബര്‍ഷോപ് നടത്തിവന്നത്. ഗ്രാമത്തിലെ കുറച്ചുപേര്‍ക്ക്‌ സത്യാവസ്ഥ അറിയാമായിരുന്നു. ഇപ്പൊള്‍  ഇരുവര്‍ക്കും സര്‍ക്കാരിന്റെ ആദരവും ലഭിച്ചതില്‍ നാട്ടുകാരും കുടുംബവും സന്തോഷത്തിലാണ്.

Trending

To Top
Don`t copy text!