കുവൈറ്റ്‌ ഉരുകിയൊലിക്കുന്നു, ചരിത്രത്തിലാദ്യമായി 50 കടന്ന് താപനില, പ്രവാസികള്‍ ദുരിതത്തില്‍

കുവൈറ്റ്‌ സിറ്റി: തീ ചൂടില്‍ വലയുകയാണ് കുവൈത്ത്. ഒരികളും നേരിട്ടിട്ടില്ലാത്ത സാഹചര്യങ്ങളില്‍ പ്രവാസികളും വലയുന്നു. പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്നില്ല. പുറം ജോലിക്കാര്‍ ആണ് കൂടുതലായി ഇതിന്‍റെ ദുരിതം പേറുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന…

കുവൈറ്റ്‌ സിറ്റി: തീ ചൂടില്‍ വലയുകയാണ് കുവൈത്ത്. ഒരികളും നേരിട്ടിട്ടില്ലാത്ത സാഹചര്യങ്ങളില്‍ പ്രവാസികളും വലയുന്നു. പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്നില്ല. പുറം ജോലിക്കാര്‍ ആണ് കൂടുതലായി ഇതിന്‍റെ ദുരിതം പേറുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.

കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്  നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ്.  ഉരുകിയൊലിക്കുകയാണ് കുവൈത്ത് ഇപ്പോള്‍. 51 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. ർജലീകരണവും അനുഭവപ്പെടുന്നു.

സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന കർശന നിർദേശം. താപനില ഇപ്പോഴും  50 ഡിഗ്രി സെൽഷ്യസിന് മുകളില്‍  തുടരുകയാണ്. കാലാവസ്ഥ നീരിക്ഷകർ വ്യക്തമാക്കുന്നത് ഇപ്പോള്‍   ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത് എന്നാണ്.

അതിനിടെ വാഹനങ്ങളിൽ വെള്ളക്കുപ്പികൾ ഉപേഷിച്ച് പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. കാരണം  വെള്ളക്കുപ്പികളിൽ സൂര്യകിരണങ്ങൾ പതിച്ചാല്‍   ചിലപ്പോള്‍ തീപിടുത്തത്തിന് സാധ്യതയുണ്ടാക്കാം എന്നതിനെ തുടര്‍ന്നാണ്.