എന്‍റെ മകന്‍ താങ്കളുടെ പഴ്‌സില്‍ നിന്ന് 100 രൂപ മാത്രമേ എടുത്തിട്ടുള്ളൂ, ക്ഷമിക്കണം,മകന്‍റെ തെറ്റ് തിരുത്തി പേഴ്സ് തിരികെനല്‍കി മാതാപിതാക്കള്‍

ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പില്‍ നഷ്ടപ്പെട്ട ഒരു പേഴ്‌സ് തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം അറിയിക്കുകയാണ്.  17ന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ച് സബീഷിന്റെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. അവന്‍ തെറ്റ് ചെയ്തു  പ്രായത്തെ കരുതി ക്ഷമിക്കണം. സബീഷിന്റെ ഗവേഷണ…

ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പില്‍ നഷ്ടപ്പെട്ട ഒരു പേഴ്‌സ് തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം അറിയിക്കുകയാണ്.  17ന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ച് സബീഷിന്റെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. അവന്‍ തെറ്റ് ചെയ്തു  പ്രായത്തെ കരുതി ക്ഷമിക്കണം.

സബീഷിന്റെ ഗവേഷണ രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ പഴ്സിലുണ്ടായിരുന്നു. സ്വീറ്റ്സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പഴ്സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണു പറഞ്ഞത്.  പണം തിരികെ വച്ചിട്ടുണ്ട്. മകന്‍ ചെയ്ത തെറ്റ് പൊറുക്കണം,  കത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു.

സബീഷ് കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്  മകന്റെ വീഴ്ച തിരിച്ചറിഞ്ഞ്, പഴ്സ് മടക്കി നല്‍കുകയും ചെയ്ത മാതാപിതാക്കളുടെ നന്മ സമൂഹം അറിയണമെന്ന ആഗ്രഹത്തില്‍ ആണ്. പഴ്സ് കൊറിയര്‍ വഴി ആരോ സബീഷിന് അയച്ചു കൊടുക്കുകയായിരുന്നു.

https://www.facebook.com/sabeesh.varghese/posts/1476051025853554

കുഞ്ഞിനെയും മാതാപിതാക്കളെയും കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അവര്‍ക്കു നല്‍കാന്‍ ധുരപലഹാരങ്ങളുമായി കാത്തിരിക്കുന്നതായും സബീഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.