കെഎസ്ഇബി സോളാർ പാനലുകൾ സ്ഥാപിക്കൂ…  വൈദ്യുതി ലാഭിക്കൂ…

വൈദ്യുതി ഉപഭോഗം ഇന്ന് വര്‍ധിച്ച് വരികയാണ്. എന്നാൽ ഉപഭോഗത്തിന് അനുസരിച്ചുള്ള ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് നിലവിലില്ല. ഇതിനു പരിഹാരമായാണ് സോളാര്‍ പ്ലാന്റുകള്‍ വ്യാപകമായി സ്ഥാപിക്കുക എന്ന പദ്ധതി വൈദ്യുതി വകുപ്പ് കൊണ്ട്…

വൈദ്യുതി ഉപഭോഗം ഇന്ന് വര്‍ധിച്ച് വരികയാണ്. എന്നാൽ ഉപഭോഗത്തിന് അനുസരിച്ചുള്ള ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് നിലവിലില്ല. ഇതിനു പരിഹാരമായാണ് സോളാര്‍ പ്ലാന്റുകള്‍ വ്യാപകമായി സ്ഥാപിക്കുക എന്ന പദ്ധതി വൈദ്യുതി വകുപ്പ് കൊണ്ട് വരുന്നത്. വീടിന്റെയും കെട്ടിടങ്ങളുടെയും മേല്‍കൂരകള്‍ നല്‍കാന്‍ തയ്യാറാണെങ്കിൽ സോളാര്‍ പ്ലാന്റ് വൈദ്യുതി വകുപ്പ് സ്ഥാപിച്ച് നല്‍കും. ഇതില്‍ നിന്ന് സൗജന്യ വൈദ്യുതിയും നല്‍കും.

കെഎസ്ഇബിയുടെയും അനെർട്ടിന്റെയും സംയുക്ത സംരംഭമായ ‘സൗര’യിലെ പുരപ്പുറ സൗരോർജ പദ്ധതിക്കായുള്ള റജിസ്ട്രേഷൻ ജനുവരി 31 വരെ നീട്ടി. ഉപയോക്താക്കൾക്കായി മൂന്ന് മാതൃകകളാണു മുന്നോട്ടുവയ്ക്കുന്നത്.

1 .ഉപാഫോക്താക്കൾക്ക് യാതൊരു ചെലവും ഇല്ലാതെ  കെഎസ്ഇബി സോളാർ          പാനലുകൾ സൗജന്യമായി സ്ഥാപിക്കുന്നു. കെഎസ്ഇബി തന്നെ പരിപാലനവും നടത്തുന്നു.ഇതിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 % സൗജന്യമായി ഉപഭോക്താവിന് നൽകുന്നു.

2 . ഉപാഫോക്താക്കൾക്ക് യാതൊരു ചെലവും ഇല്ലാതെ  കെഎസ്ഇബി സോളാർ          പാനലുകൾ സൗജന്യമായി സ്ഥാപിക്കുന്നു. കെഎസ്ഇബി തന്നെ പരിപാലനവും നടത്തുന്നു.ഒരു നിശ്ചിത നിരക്കിൽ 25 വർഷത്തേക്ക് ഉപഭോക്താവിന് വൈദ്യുതി നൽകുന്നു.

3 .ഉപഭോക്താവ് പണം മുടക്കി സോളാർ പാനലുകൾ സ്ഥാപിക്കുന്നു.ഏകദേശം 4500/ കിലോവാട്ട് വരുന്നത്.ഉപഭോക്താവിന് സമ്മതമാണെങ്കിൽ മാത്രം കെഎസ്ഇബി പരിപാലനം നടത്തുന്നു.ഒരു നിശ്ചിത നിരക്കിൽ 25 വർഷത്തേക്ക് ഉപഭോക്താവിന് വൈദ്യുതി നൽകുന്നു.അധികമായി ഉപയോഗിക്കുന്ന വൈധ്യുതി കെഎസ്ഇബി വാങ്ങുന്നു.

വൈധ്യുതി ഓൺലൈനിൽ അടക്കൂ… കാത്തുനിൽപ്പ് ഒഴിവാക്കൂ…