യുവ മനസുകൾ കീഴടക്കിക്കൊണ്ട് ‘പ്രണയം എന്റെ പ്രണയം” എന്ന ആൽബത്തിലെ ഗാനം പുറത്തിറങ്ങി

യുവ മനസ്സുകൾ കീഴടിക്കിയ ‘പ്രണയം എന്റെ പ്രണയം” എന്ന ആൽബത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. Raze Mediapro ഒരുക്കിയ ആൽബത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ യുവാക്കളുടെ ഇടയിൽ ഹരമായി മാറിക്കൊണ്ടിരിക്കുന്നത്.  സലിം മൈനാഗപ്പള്ളിയുടെ…

യുവ മനസ്സുകൾ കീഴടിക്കിയ ‘പ്രണയം എന്റെ പ്രണയം” എന്ന ആൽബത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. Raze Mediapro ഒരുക്കിയ ആൽബത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ യുവാക്കളുടെ ഇടയിൽ ഹരമായി മാറിക്കൊണ്ടിരിക്കുന്നത്.  സലിം മൈനാഗപ്പള്ളിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രതീപ് ആറ്റിങ്ങലാണ്. കൊല്ലം റസാക്കും സുമി അരവിന്ദും ശബ്‌ദം നൽകിയ ഈ ഫാസ്റ്റ് നമ്പർ പൂർണ്ണമായും ദുബായിലും ഷാർജയിലുമായാണ് നിർമിച്ചിരിക്കുന്നത്.  ഗാനം റിലീസ് ചെയ്തു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ വളരെ നല്ല പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഗാനങ്ങളിൽ വളരെ  പ്രതീക്ഷയിലാണ് ആൽബത്തിന്റെ പിന്നണി പ്രവർത്തകർ.

നില്ല് നില്ല് നില്ലടി പെണ്ണേ  ഗാനം കാണാം 

https://www.facebook.com/B4blazeMalayalam/videos/618148521958044/?t=3