കേരളത്തില്‍ നീലചിത്രങ്ങള്‍ക്ക് അടിമയായ യുവതി ഒമ്പതുകാരനെ പീഡിപ്പിച്ചു

നീലച്ചിത്രങ്ങള്‍ സ്ഥിരമായി കാണുന്ന യുവതി അതിനടിമപ്പെട്ടു ബന്ധുവായ ഒമ്പതുകാരനെ പീഡിപ്പിച്ചു. ഭര്‍ത്താവുമായുള്ള അകല്‍ച്ച മൂലം അമിതമായ ലൈംഗീകാസ്‌കതി അടിമയായിരുന്നു യുവതി. കോഴിക്കോട് 36 കാരി ഒമ്പതുകാരനെ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസമാണ്. പോലീസ് ഇപ്പോള്‍ യുവതിക്കെതിരെ പോസ്‌കോ നിയമ പ്രകാരം  കേസെടുത്തിരിക്കുകയാണ്. തൊട്ടടുത്ത…

നീലച്ചിത്രങ്ങള്‍ സ്ഥിരമായി കാണുന്ന യുവതി അതിനടിമപ്പെട്ടു ബന്ധുവായ ഒമ്പതുകാരനെ പീഡിപ്പിച്ചു. ഭര്‍ത്താവുമായുള്ള അകല്‍ച്ച മൂലം അമിതമായ ലൈംഗീകാസ്‌കതി അടിമയായിരുന്നു യുവതി. കോഴിക്കോട് 36 കാരി ഒമ്പതുകാരനെ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസമാണ്. പോലീസ് ഇപ്പോള്‍ യുവതിക്കെതിരെ പോസ്‌കോ നിയമ പ്രകാരം  കേസെടുത്തിരിക്കുകയാണ്.

തൊട്ടടുത്ത വീട്ടിലാണ് അടുത്ത ബന്ധുവായ ഒന്‍പത് വയസുകാരനുള്ളത്. രണ്ട് വീടുകളിലും ഒരുപോലെ കയറിയിറങ്ങുന്നതാണ് കുട്ടി. ഈ സാഹചര്യമാണ് യുവതി ഉപയോഗപ്പെടുത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നയാളാണ്. ഇതോടെ കാലങ്ങളായി ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്.

കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരം യുവതി കുട്ടിയെ ഉപയോഗിക്കുകയായിരുന്നു. എന്താണ് നടക്കുന്നത് എന്നൊന്നും കുട്ടിക്ക് അറിയാമായിരുന്നില്ല. ശാരീരിക ബന്ധം തന്നെ കുട്ടിയും മുപ്പത്തിയാറുകാരിയായ യുവതിയുമായി നടന്നിട്ടുണ്ടെന്നാണ് കുട്ടി പറയുന്നത് പ്രകാരം വ്യക്തമാക്കപ്പെടുന്നത്. യുവതിക്ക് ജോലിയില്ല. വീട്ടമ്മയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു ഇവര്‍. ഭര്‍ത്താവുമില്ല, ഏകാന്തത കൂട്ടും. ഇതോടെ ഒന്‍പതുവയസുകാരന്‍ യുവതിക്ക് എല്ലാമെല്ലാമായി മാറി.

ഡോക്ടര്‍ ആണ് കുട്ടി പറയുന്നത് കേട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തുകയും കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തു. കാര്യങ്ങളില്‍ വ്യക്തത വന്നപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത വകുപ്പുള്‍പ്പെടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. മാതാപിതാക്കള്‍ പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തു.