കേവലമൊരു വിജയമല്ല കായംകുളംകാരനായ സോണിയുടേത്. ഇത് പ്രതിസന്ധികളെയും കഷ്ടപാടുകളെയും മറികടന്നുള്ള അതിജീവനത്തിന്റെ കഥ!

സോണി സോമകൃഷ്ണൻ. ബോക്സിങ്ങിൽ ഇന്റർനാഷണൽ ചാംപ്യൻഷിപ് കരസ്ഥാമാക്കിയ  ഏക ഇന്ത്യക്കാരനായ മലയാളി.  ആലപ്പുഴ ജില്ലയിൽ കായകുളം സ്വദേശിയായ ഈ യുവാവ് തന്റെ കർമ്മ നിഷ്ട്ടത കൊണ്ടും കഠിനാദ്വാനം കൊണ്ടും വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി  ഇന്ന്…

സോണി സോമകൃഷ്ണൻ. ബോക്സിങ്ങിൽ ഇന്റർനാഷണൽ ചാംപ്യൻഷിപ് കരസ്ഥാമാക്കിയ  ഏക ഇന്ത്യക്കാരനായ മലയാളി.  ആലപ്പുഴ ജില്ലയിൽ കായകുളം സ്വദേശിയായ ഈ യുവാവ് തന്റെ കർമ്മ നിഷ്ട്ടത കൊണ്ടും കഠിനാദ്വാനം കൊണ്ടും വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി  ഇന്ന് ചെന്നുനിൽക്കുന്നത് അന്താരാഷ്ട്ര തലത്തിൽ. 

രണ്ടു തവണ ദേശിയ തലത്തിൽ  ഗോൾഡ്മെഡൽ  ജേതാവായ സോണി ഭൂട്ടാനിൽ വെച്ച് നടന്ന അന്താരാഷ്ട്ര  ബോക്സിങ് മത്സരത്തിൽ അഞ്ചാം സ്ഥാനത്തോടെയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. കരാട്ടെയിൽ  രാജ്യാന്തര മത്സരാർത്ഥി കൂടിയാണ് സോണി. Kick Boxing, MMA എന്നി ഫിഗ്റ്റിംഗ് സ്റ്റൈലുകളാണ് സോണിയുടേത്. 2018 ൽ International fighters League ന്റെ ആഭിമുഖ്യത്തിൽ അഫ്ഗാനും ബ്രസീലുമായി നടന്ന മാച്ചിൽ സോണി ആയിരുന്നു ഇന്ത്യയെ പ്രതിനിതീകരിച്ചത്. ക്ലബ് ബ്ലാക്ക് ടൈഗേഴ്‌സ് ഫൈറ്റ് ക്ലബ്ബിൽ ചീഫ് കോച്ച് ആയി ജോലി അനുഷ്ഠിക്കുകയാണ് സോണി ഇപ്പോൾ.

കായംകുളം സ്വദേശികളായ സോമകൃഷ്ണൻ-രമ സോമകൃഷ്ണൻ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് സോണി. 22 കാരനായ ഈ യുവാവ് തന്റെ ചെറിയ പ്രായത്തിനുള്ളിൽ  തന്നെ സ്വപ്നതുല്യമായ നേട്ടമാണ് കൈവരിച്ചത്.  ഇന്ത്യയുടെ പ്രശക്തി  വാനോളമുയർത്തിയ ഈ യുവാവിന് പറയാനുണ്ട് തന്റെ കഠിനാദ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥ.

.

ക്രിക്കറ്റ്, ഫുടബോൾ എന്നീ കായികരംഗത്തായിരുന്നു സോണി ചാംപ്യൻഷിപ് നേടിയിരുന്നതെങ്കിൽ വിജയത്തിനൊപ്പം സോണിക്ക് കീർത്തിയും ലഭിച്ചിരുന്നേനെ. എന്നാൽ ബോക്സിങ് രംഗത്ത് ആരാധകർ കുറവായത് കൊണ്ട് തന്നെ ഈ കായികതാരത്തിന്റെ കഴിവിനു വേണ്ടത്ര പ്രശക്തി  സ്വന്തം നാട്ടിൽ പോലും കിട്ടുന്നില്ല എന്നതാണ് സത്യം. സോണിയുടേത് കേവലം ഒരു വിജയ കഥ അല്ല .  പ്രതിസന്ധികളെയും കഷ്ടപാടുകളെയും മറികടന്നു വിജയത്തിന്റെ പാതയിൽ ഓടുന്ന ഒരു ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ്. ഒരു യുവാവെന്ന നിലയിൽ നമ്മുടെ നാട്ടിലെ നൂറുകണക്കിന് ചെറുപ്പക്കാർക്കുള്ള പ്രചോദനവും  കായികതാരമെന്ന നിലയിൽ ഇന്ത്യയുടെ അഭിമാനവുമാണ് സോണി.