കോംബ്രമൈസിനും അഡ്ജസ്റ്റ്മന്റിനും തയ്യാറല്ലെ? തമിഴ് സിനിമയില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് സജിതാ മഠത്തില്‍,

നാടക മേഖലയില്‍ നിന്നും മലയാള സിനിമയില്‍ എത്തിച്ചേര്‍ന്ന നടിയാണ് സജിത. വളരെ ശക്തിയുള്ള കഥാപാത്രങ്ങള്‍ ആണ് സജിത സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇതിനു മുന്‍പും സജിത വെളിപ്പെടുത്തി പുറത്ത്വന്നിരുന്നു.…

നാടക മേഖലയില്‍ നിന്നും മലയാള സിനിമയില്‍ എത്തിച്ചേര്‍ന്ന നടിയാണ് സജിത. വളരെ ശക്തിയുള്ള കഥാപാത്രങ്ങള്‍ ആണ് സജിത സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇതിനു മുന്‍പും സജിത വെളിപ്പെടുത്തി പുറത്ത്വന്നിരുന്നു.

ഇപ്പോള്‍ സജിത തനിക്കുണ്ടായ ഒരു ദുരനുഭവം ഫേസ്ബുക്കിലൂടെ പുറത്തു പറഞ്ഞിരിക്കുകയാണ്.  സജിത മഠത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് തമിഴ്നാട്ടിൽ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം അനുഭവവുമാണ്.  സജിത പങ്കുവെച്ചിരിക്കുന്നത് വിളിച്ചയാളുടെ ഫോൺ നമ്പറടക്കമാണ് .

സിനിമയെ കുറിച്ചുള്ള വിവരങ്ങൾ മെയിൽ ചെയ്യാൻ സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെ  സജിത ആവശ്യപ്പെട്ടു. പിന്നീട് അഡ്ജസ്റ്റമെന്റുകൾക്കും കോംപ്രമൈസിനും തയ്യറല്ലെ എന്ന ചോദ്യം ഫോൺ വെക്കാൻ നേരമാണ് അയാള്‍ ചോദിച്ചത്.   സജിതയുടെ ഫേസ്ബുക്ക്  പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/sajitha.madathil/posts/10156361866901089

സിനിമ മേഖല ഏതു തന്നെയായാലും സ്ത്രീകള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ പലതും ത്യാഗം ചെയ്യേണ്ടിവരും എന്നത് പൊതുവായ കാര്യമാണ്. ഇതിനെതിരെ പലതരം പ്രതിരോധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുന്നു.