കോട്ടയത്ത്‌ ലൈസെന്‍സ് ഇല്ലാത്ത മകന് വാഹനം നല്‍കിയ പിതാവിന് 38 ലക്ഷം രൂപ പിഴ. കാരണം ഇതാണ്

ലൈസെന്‍സ് ഇല്ലാത്ത മകന് വാഹനം നല്‍കിയ പിതാവിന് 38 ലക്ഷം രൂപ പിഴ. യുവാവിന്‍റെ ബൈക്കിന്‍റെ പിന്നിലിരുന്ന യുവാവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നതിന്‍മേല്ലാണ് ഈ തുക അടക്കേണ്ടി  വരുന്നത്. കോടതിയാണ് നഷ്ടപരിഹാരതുക വിധിച്ചത്.…

ലൈസെന്‍സ് ഇല്ലാത്ത മകന് വാഹനം നല്‍കിയ പിതാവിന് 38 ലക്ഷം രൂപ പിഴ. യുവാവിന്‍റെ ബൈക്കിന്‍റെ പിന്നിലിരുന്ന യുവാവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നതിന്‍മേല്ലാണ് ഈ തുക അടക്കേണ്ടി  വരുന്നത്. കോടതിയാണ് നഷ്ടപരിഹാരതുക വിധിച്ചത്.

ബൈക്ക് ഓടിച്ചയാള്‍ക്ക് ലൈസെന്‍സ് ഇല്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യത ഇല്ല എന്ന വാദം കോടതി അംഗീകരിച്ചു. 2012 ല്‍ നടന്ന സംഭവത്തിന്റെ വിധിയായിരുന്നു ഇപ്പോള്‍ വന്നത്. ഇപ്പോള്‍ ലൈസെന്‍സ് ഉണ്ടെങ്കിലും അപകടമുണ്ടായ സമയത്ത് ഇല്ലാത്തതിനാല്‍ നിയമത്തിന്‍റെ ഇളവ് കിട്ടില്ല.

വാഹനയുടമ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സ് ഇല്ലാത്തയാള്‍ വരുത്തിയ അപകടം ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് കമ്പനി അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോടതി ചിലവും, പലിശയും നഷ്ടപരിഹാരതുകയും വാഹനയുടമ തന്നെ നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. ഏകദേശം 3820000 രൂപ നല്‍കണമെന്ന് കോടതി വിധിച്ചു.