Categories: Current Affairs

കോഴിക്കോട് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസിനെയാണ് കഴിഞ്ഞ ദിവസം രാവിലെ 6 മാണിയോട് കൂടി കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം ഒഴുകുന്ന നിലയിൽ പ്രദേശവാസികൾ ആണ് ആദ്യം മൃതദേഹം കാണുന്നത്. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ബന്ധുവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. പോലീസ് ഫോറൻസിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ തലയിൽ അഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദക്തരുടെ പരിശോധനയിൽ കൊലപാതകമെന്ന് കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Devika Rahul