Categories: Current Affairs

പോലീസ് ബൈക്ക് പിടിച്ചെടുത്തത്തിനു കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി

തിരുവനന്തപുരത്ത് പോലീസ് വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ വേണ്ടത്ര രേഖകൾ ഇല്ലാത്തതിനെ തുടർന്ന് യുവാവിന്റെ ബൈക്ക് പിടികൂടി. എന്നാൽ ബൈക്ക് വിട്ടുനൽകാൻ യുവാവ് വിസമ്മതിച്ചതിനെ തുടർന്ന് പോലീസിന് വാഹനം യുവാവിൽ നിന്നും വിട്ടുകിട്ടാൻ ബുദ്ധിമുട്ടുണ്ടായി. എന്നാൽ വാഹനം പോലീസ് പിടിച്ചെടുത്തു കഴിഞ്ഞപ്പോൾ യുവാവ് സമീപത്തുള്ള മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കുകയായിരുന്നു.

ഈ സംഭവം അറിഞ്ഞു പോലീസുകാരും നാട്ടുകാരും കെട്ടിടത്തിന്റെ താഴെ തടിച്ചു കൂടി. ഒടുവിൽ യുവാവിനെ പോലീസുകാർ അനുനയിപ്പിച്ചു താഴെ ഇറക്കുകയായിരുന്നു.

Devika Rahul