കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം നല്‍കിയ അച്ഛന്‍റെ പേരില്‍ കേസെടുത്തു. രക്ഷിതാക്കള്‍ സൂക്ഷിക്കുക

കോഴിക്കോട് വാണിമേല്‍ നിടും പറമ്പ് സ്വദേശി ചന്ദ്രന്റെ (47) പേരിലാണ്  പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം നല്‍കിയതിന് കേസെടുത്തത്. ഇരുചക്രവാഹനമാണ് മകന് ഓടിക്കാന്‍ നല്‍കിയത്. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ചന്ദ്രനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. വളയം എസ്.ഐ. ആര്‍.സി. ബിജുവിന്റെ…

കോഴിക്കോട് വാണിമേല്‍ നിടും പറമ്പ് സ്വദേശി ചന്ദ്രന്റെ (47) പേരിലാണ്  പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം നല്‍കിയതിന് കേസെടുത്തത്. ഇരുചക്രവാഹനമാണ് മകന് ഓടിക്കാന്‍ നല്‍കിയത്. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ചന്ദ്രനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു.

വളയം എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് വാണിമേല്‍ പുതുക്കയം ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു. പതിമ്മൂന്ന് വയസ്സുള്ള വിദ്യാര്‍ഥി വന്നത് ഇതിനിടെയാണ്. ചോദിച്ചപ്പോള്‍ വാഹനം അച്ഛന്റേതാണെന്നും കരുകുളത്ത് കട നടത്തുകയാണ് അദ്ദേഹമെന്നും പറഞ്ഞു.

അതേ ഇരുചക്ര വാഹനത്തില്‍ വിദ്യാര്‍ഥിയെ കടയില്‍ കൊണ്ടുപോയി ഏല്‍പ്പിച്ചശേഷം അച്ഛന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയത് മേഖലയില്‍ ‘കുട്ടിഡ്രൈവര്‍മാര്‍’ വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നതിനാലായിരുന്നു.